AUTO
ഇ20 പെട്രോൾ, പഴയ കാറിൽ മാറ്റി വയ്ക്ക്ക്കേണ്ട ഭാഗങ്ങൾ ഇവ; വാഹനങ്ങൾക്ക് എന്തു സംഭവിക്കും?

ഇന്ത്യയിലെ വാഹനങ്ങൾ ഇന്ന് വലിയൊരു മാറ്റത്തിന്റെ വഴിയിലാണ്. ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവിനൊപ്പം തന്നെ ഇന്ധന മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ‘ഇ20 പെട്രോൾ’ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) രാജ്യത്തുടനീളം ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. എന്നാൽ, ഇതിനോടൊപ്പം തന്നെ പഴയ വാഹന ഉടമകളുടെ മനസ്സിൽ വലിയൊരു ആശങ്കയും ഉടലെടുത്തിട്ടുണ്ട്, ‘ഇ20 ഇന്ധനം എൻജിനെ നശിപ്പിക്കുമോ? വണ്ടിയുടെ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വരുമോ?”∙ ഏതെല്ലാം വാഹനങ്ങളെയാണ് ഇ20 ബാധിക്കുന്നത്?എല്ലാ പഴയ വാഹനങ്ങൾക്കും ഇ20 പെട്രോൾ കാരണം തകരാർ സംഭവിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിയുടെ വിശദീകരണം ഇങ്ങനെ: 2005 ഏപ്രിൽ 1ന് ശേഷം വിപണിയിലിറങ്ങിയതും 2016ന് മുൻപ് നിർമിച്ചതുമായ ബിഎസ്-III (ഭാരത് സ്റ്റേജ് III) വാഹനങ്ങളിൽ മാത്രമാണ് ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റിസ്ഥാപിക്കേണ്ടി വരുന്നത്. വാഹനങ്ങളുടെ സാധാരണ സർവീസിങ് വേളയിൽ തന്നെ ഇവ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ സാധിക്കും. 2016ന് ശേഷം പുറത്തിറങ്ങിയ വാഹനങ്ങൾക്കോ, നിലവിലെ മറ്റ് ജനപ്രിയ മോഡലുകൾക്കോ വലിയ രീതിയിലുള്ള മാറ്റങ്ങളോ റീ-ഫിറ്റിങ്ങോ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.∙ ഏതൊക്കെ ഭാഗങ്ങളെയാണ് എഥനോൾ ബാധിക്കുന്നത്?സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഇ20 ഉപയോഗിക്കുമ്പോൾ ഇന്ധന വിതരണ സംവിധാനത്തിലെ ചില പ്ലാസ്റ്റിക്, ഇലാസ്റ്റോമർ (റബ്ബർ പോലുള്ള പദാർഥങ്ങൾ) ഭാഗങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കാം. ഓയിൽ സീലുകൾ, ഹോസുകൾ, ഗാസ്കറ്റുകൾ, ഒ-റിങ്ങുകൾ, ഫ്യുവൽ പൈപ്പുകൾ, ഫ്യുവൽ പമ്പ് പാർട്സുകൾ എന്നിവയിലാണ് മാറ്റങ്ങൾ ദൃശ്യമാകുന്നത്.2021ൽ ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) നടത്തിയ പഠനത്തിൽ ചില കണ്ടെത്തലുകൾ നടത്തിയിരുന്നു.
Sports ⏭️


