LIFESTYLE NEW

രണ്ട് സ്പൂൺ കടുക് ഉണ്ടോ? മിനിട്ടുകൾക്കുള്ളിൽ നരച്ച മുടി വേരോടെ കറുപ്പിക്കാം

വേഗം മുടിയിൽ നര ബാധിക്കുന്നതാണ് ഇന്ന് പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. ഇത് അകറ്റാൻ പലരും മാർക്കറ്റിൽ ലഭിക്കുന്ന കെമിക്കൽ ഡെെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഗുണങ്ങളെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് മനസിലാക്കുക. കാലക്രമേണ ഈ കെമിക്കൽ ഡെെ നര കൂട്ടുകയും മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. മുടിക്ക് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിച്ച് സംരക്ഷിക്കുന്നതാണ് നല്ലത്. അടുക്കളയിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ മുടിയുടെ കറുത്തനിറം നിലനിർത്താൻ കഴിയും. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. അതിൽ ഒന്നാണ് കടുക്.

കടുകിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയം എന്നിവ മുടിയിഴകൾക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൽ ഉത്പാദനം കുറയുന്നത് തടയുന്നു. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിയാൽ സമ്പുഷ്ടമാണ് കടുക്. ഇത് മുടിക്ക് ആഴത്തിലുള്ള പോഷകവും തിളക്കവും നൽകുന്നു. അതുപോലെ കടുകെണ്ണ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയിഴകളെ വേരുകളിൽ നിന്ന് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കടുക് ഉപയോഗിച്ച് എങ്ങനെ ഡെെ ഉണ്ടാകാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ


കടുക് – രണ്ട് ടേബിൾ സ്‌പൂൺ
കടുകെണ്ണ – ഒരു ടേബിൾ ടീ‌സ്പൂൺ
കറിവേപ്പില – ഒരുപിടി

തയ്യാറാക്കുന്ന വിധം

ആദ്യം അടി കട്ടിയുള്ള ഒരുപാത്രം എടുക്കുക. ഇതിലേക്ക് കടുക് ഇട്ട് നല്ലപോലെ വറുക്കാം. ശേഷം ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് നന്നായി ഇളക്കാം. കറിവേപ്പില കരിഞ്ഞ് പോകാതെ നോക്കണം. ഇനി ഇവ തണുത്തശേഷം മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് കടുകെണ്ണയോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഈ മിശ്രിതം നരച്ച മുടിയിഴകളിൽ നന്നായി തേയ്ക്കുക. 20-30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നതാണ് നല്ലത്.


Source link

Related Articles

Back to top button