SPORTS

സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ തിരിച്ചുവരവ്: 15 പന്തിൽ അർധസെഞ്ചുറിയുമായി സ്കൈയുടെ വെടിക്കെട്ട് ബാറ്റിങ്

കൊൽക്കത്തയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ സൂര്യകുമാർ യാദവ് ഗംഭീരമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. നായകന്റെ കുപ്പായത്തിൽ മുംബൈയെ നയിച്ച സൂര്യകുമാർ, അനായാസമായ ഏഴു വിക്കറ്റ് വിജയമാണ് ടീമിന് നേടിക്കൊടുത്തത്. 173 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, വെറും 13.1 ഓവറുകളിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ബാറ്റിംഗിൽ കളം നിറഞ്ഞാടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വെറും 21 പന്തിൽ പുറത്താകാതെ 60 റൺസ് അടിച്ചുകൂട്ടിയപ്പോൾ, 24 പന്തുകൾ നേരിട്ട മുഷീർ ഖാൻ 51 റൺസെടുത്തു മികച്ച പിന്തുണ നൽകി. അഞ്ച് പന്തിൽ 13 റൺസെടുത്ത ശിവം ദുബെയും പുറത്താകാതെ ക്രീസിലുണ്ടായിരുന്നു.

2026 മെയ് മാസത്തിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു സൂര്യകുമാറിന്റെ അവസാന ഔദ്യോഗിക ട്വന്റി20 മത്സരം. പിന്നീട് ജൂണിൽ മുംബൈ ടി20 ലീഗിൽ പങ്കെടുത്തതൊഴിച്ചാൽ, പ്രഫഷനൽ ക്രിക്കറ്റിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. ഈ മാസം ആദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള മുംബൈ ടീമിന്റെ നായകനായി മുപ്പത്തിയാറുകാരനായ സൂര്യകുമാറിനെ നിയമിക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട സൂര്യകുമാർ, തന്റെ തിരിച്ചുവരവിലെ ആദ്യ പോരാട്ടത്തിൽ തന്നെ തകർപ്പൻ ഫോം പുറത്തെടുത്ത് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

Auto ⏭️

Back to top button