NEWS

വന്ദേഭാരത് യാത്രക്കാർക്കായി കൊല്ലൂരിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് അനിവാര്യം

കാസർകോട് ∙ വന്ദേഭാരത് ട്രെയിനിലെത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തിൽ, കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗളൂരു വഴി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് നേരിട്ടുള്ള കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബസ് സർവീസ് നടപ്പിലാക്കിയാൽ തീർഥാടകർക്കും മംഗളൂരുവിലേക്കുള്ള യാത്രക്കാർക്കും വലിയ ആശ്വാസമാകും.

തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസ് കാസർകോട് എത്തുന്ന ഉച്ചയ്ക്ക് 1.30-നെ കണക്ട് ചെയ്തുകൊണ്ട് കൊല്ലൂരിലേക്കും, തിരികെ കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലേക്ക് (ഉച്ചയ്ക്ക് 2.30) യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന വിധത്തിലും സർവീസ് ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

യാത്രക്കാരുടെ സൗകര്യാർത്ഥം നിർദ്ദേശിക്കപ്പെടുന്ന സമയക്രമം ഇങ്ങനെയാണ്:

∙ കൊല്ലൂർ – കാസർകോട് കെഎസ്ആർടിസി സർവീസ്: രാവിലെ 8.45-ന് കൊല്ലൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കൃത്യം ഒരു മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ഇത് ഉച്ചയ്ക്ക് 2.30-ന് പുറപ്പെടുന്ന വന്ദേഭാരത് ട്രെയിൻ പിടിക്കാൻ യാത്രക്കാരെ സഹായിക്കും.

∙ കാസർകോട് – കൊല്ലൂർ കെഎസ്ആർടിസി സർവീസ്: ഉച്ചയ്ക്ക് 1.30-ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് വൈകിട്ട് 5.45-ഓടെ കൊല്ലൂരിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കാസർകോട് എത്തുന്ന വന്ദേഭാരത് ട്രെയിനിൽ എത്തുന്നവർക്ക് ഈ ബസ് സൗകര്യം ഉപയോഗപ്പെടുത്തി വടക്കൻ ജില്ലകളിലേക്ക് യാത്ര തുടരാനാകും.

Fashion ⏭️

Back to top button