NEWS
പരുമല പെരുന്നാൾ: തിരുവല്ല താലൂക്കിൽ തിങ്കളാഴ്ച പ്രാദേശിക അവധി

തിരുവല്ല∙ പരുമല പെരുന്നാൾ പ്രമാണിച്ച് നവംബർ രണ്ടിന്, തിങ്കളാഴ്ച തിരുവല്ല താലൂക്കിലെ എല്ലാ സർക്കാർ കാര്യാലയങ്ങൾക്കും അവധി നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. അങ്കണവാടികൾ, വിദ്യാലയങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.




