NEWS

‘മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും കൊടുക്കുന്നത് പരിഗണിക്കും’


തിരുവനന്തപുരം∙ ജയിൽ ഭക്ഷണത്തിൽ മാറ്റം വരുത്താൻ ആലോചനയുമായി ജയിൽ വകുപ്പ്. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുന്നതിനാലും വില കൂടുതലായതിനാലും അവ ഒഴിവാക്കാനാണ് ആലോചന. സർക്കാർ അംഗീകാരത്തിനുശേഷം തുടർ നടപടി സ്വീകരിക്കും. ഭക്ഷണം പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പഠിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് കൈമാറുമെന്നും ജയിൽ ഡിജിപി എസ്.ശ്രീജിത്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു.  ‘‘ജയിലിൽ മട്ടൻ പണ്ടു മുതലേ ഉള്ളതാണ്. 100ഗ്രാം മട്ടനാണ് ഒരാൾക്ക് ഒരു ദിവസം കൊടുക്കുന്നത്. ശാരീരികക്ഷമതയില്ലാത്ത ആളുകള്‍ക്ക് അതുകൊണ്ട് ഗുണമില്ല. നിലവിലെ ഭക്ഷണം ജീവിതശൈലീ രോഗങ്ങൾ വ്യാപിപ്പിക്കുന്നു. അതുമാത്രവുമല്ല, സർക്കാരിന് ചെലവും കൂടുതലാണ്. ഭക്ഷണം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പഠിച്ച് റിപ്പോർട്ട് തയാറാക്കിയശേഷം സർക്കാരിനു കൈമാറും’’– ശ്രീജിത്ത് പറഞ്ഞു. നിലവിൽ തടവുകാർക്ക് ചിക്കനും മുട്ടയും കൊടുക്കുന്നില്ല. അത് കൊടുക്കുന്നത് പരിഗണിക്കുമെന്നും തടവുകാർക്ക് പ്രോട്ടീൻ കിട്ടണമെന്നതാണ് പ്രധാനകാര്യമെന്നും ശ്രീജിത്ത് വ്യക്തമാക്കി. എഐ സംവിധാനം പ്രവർത്തിക്കുന്നതെങ്ങനെ?  20 പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ശ്രദ്ധിക്കും. ഡ്രോൺ ഉപയോഗിച്ച് ജയിലിന്റെ മതിലുകൾ ചിത്രീകരിക്കും. മതിലിനു പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും വസ്തു എറിഞ്ഞാൽ ജയിൽ സൂപ്രണ്ടിന് മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ബ്ലോക്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും സന്ദേശം ലഭിക്കും. ഇങ്ങനെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സുരക്ഷാ ഭീഷണിയുള്ള കാര്യങ്ങൾക്കെല്ലാം അലർട്ട് ലഭിക്കും. ഇതിലൂടെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയും. ഉദ്യോഗസ്ഥരെ കൂടുതലായി കറക്‌ഷണൽ സേവനത്തിന് ഉപയോഗിക്കും.


Fashion ⏭️

Back to top button