NEWS

പട്ടിണി നിർമ്മാർജ്ജനത്തിൽ ഇന്ത്യയുടെ കുതിപ്പ്

ന്യൂഡൽഹി: ലോകത്ത് ദാരിദ്ര്യനിർമ്മാർജ്ജന രംഗത്ത് അതിശയിപ്പിക്കുന്ന നേട്ടം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലെത്തിയിരിക്കുന്നു. 2011 മുതൽ 2023 വരെയുള്ള പന്ത്രണ്ട് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏകദേശം 49.6 കോടി ആളുകൾ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിതരായതായി ലോകബാങ്കിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഈ വലിയ മാറ്റത്തോടെ രാജ്യത്തെ അതീവ ദാരിദ്ര്യത്തിന്റെ തോത് 27.1 ശതമാനത്തിൽ നിന്നും 2.6 ശതമാനത്തിലേക്ക് ഗണ്യമായി താഴേക്ക് പതിച്ചു.

അതിദാരിദ്ര്യത്തിന് തൊട്ടുമുകളിൽ കഴിയുന്ന, വരുമാനം കുറഞ്ഞ ജനവിഭാഗങ്ങളുടെ ജീവിതനിലവാരത്തിലും ശ്രദ്ധേയമായ പുരോഗതി ദൃശ്യമാണ്. ലോകബാങ്ക് നിശ്ചയിച്ചിട്ടുള്ള ഇടത്തരം വരുമാന പരിധിക്ക് താഴെ ജീവിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനുള്ളിൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ ശതമാനം 57.7-ൽ നിന്നും 16.1 ശതമാനമായി കുറഞ്ഞുവെന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.

Fashion ⏭️

Back to top button