CINEMA

അരസൻ: ചിമ്പുവിന്റെ ദീപാവലി വിശേഷം

സംവിധായകൻ വെട്രിമാരനും നടൻ ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ‘അരസൻ’ എന്ന ചിത്രം നവംബർ ആറിന് ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തും. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് ചിമ്പു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യുവത്വവും മധ്യവയസ്കന്റെ ലുക്കും താരം ഈ സിനിമയിൽ പരീക്ഷിക്കുന്നുണ്ട്.

‘വടാ ചെന്നൈ’ എന്ന സിനിമയുടെ അതേ പശ്ചാത്തലത്തിലാണ് ഈ പുതിയ ചിത്രവും കഥ പറയുന്നത്. വിജയ് സേതുപതി, പ്രിയങ്ക മോഹൻ, യോഗലക്ഷ്മി, ആന്റ്രിയ ജെർമിയ, സമുദ്രക്കനി, കിഷോർ, മലയാളിയായ ജിബിൻ ഗോപിനാഥ് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ദേശീയ പുരസ്കാര ജേതാവായ വെട്രിമാരനും നിർമ്മാതാവ് കലൈപ്പുലി എസ്. താണുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘അസുരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇവർ വീണ്ടും കൈകോർക്കുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 തുടങ്ങിയ മികച്ച സിനിമകൾ സമ്മാനിച്ച വെട്രിമാരന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പാണ് ‘അരസൻ’.

Business ⏭️

Back to top button