NEWS

ആലുവയിലെ സ്ക്രാപ്പ് കടയിൽ അഗ്നിശമന ഉപകരണം പൊട്ടിത്തെറിച്ച് 52-കാരൻ മരിച്ചു

ആലുവ ഉളിയന്നൂരിലെ പഴയ സാധനങ്ങൾ ശേഖരിക്കുന്ന കടയിൽ ഉണ്ടായ അഗ്നിശമന ഉപകരണം (എക്സ്‌റ്റിംഗ്യൂഷർ) പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. തായിക്കാട്ടുകര എസ്.എൻ. പുരം കാട്ടിക്കുഴിയിൽ താമസിക്കുന്ന ചന്ദ്രപ്പൻ (52) ആണ് അപകടത്തിൽ മരണപ്പെട്ടത്. നാട്ടുകാർക്കിടയിൽ ചന്തു എന്നറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

ഇന്ന് ഉച്ചയ്ക്ക് ശേഷം പതിവുപോലെ കടയിലെത്തിച്ച പഴയ സാധനങ്ങൾ വേർതിരിക്കുന്നതിനിടെയായിരുന്നു സംഭവം. കടയിൽ ഉണ്ടായിരുന്ന കാലിയായ രണ്ട് എക്സ്‌റ്റിംഗ്യൂഷറുകൾ തുറന്നതിന് പിന്നാലെ, അടുത്തത് തുറക്കാൻ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രപ്പനെ ഉടൻ തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഉണ്ണി, വത്സ, ഷീബ, ഷീജ എന്നിവരാണ് സഹോദരങ്ങൾ. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കാരോത്തുകുഴി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Fashion ⏭️

Back to top button