NEWS

യുഎസിൽ പ്രവർത്തനം വിപുലീകരിക്കാൻ ആർഎസ്എസ്: ആർഎസ്എസ് ഫ്രണ്ട്സ് എന്ന പേരിൽ പുതിയ സംഘടന

വാഷിങ്ടൻ∙ അമേരിക്കയിൽ ആർഎസ്എസിന്റെ വിദേശ പ്രതിനിധിയായി പ്രവർത്തിക്കുന്നതിനായി പുതിയൊരു സംഘടന ഔദ്യോഗികമായി റജിസ്റ്റർ ചെയ്തു. ‘ആർഎസ്എസ് ഫ്രണ്ട്സ്’ എന്ന പേരിലുള്ള ഈ കൂട്ടായ്മ, സംഘടനയുടെ അഭ്യുദയകാംക്ഷികളായ ഒരു വിഭാഗം ആളുകളാണ് യുഎസ് നീതിന്യായ വകുപ്പിന് കീഴിൽ റജിസ്റ്റർ ചെയ്തത്. അമേരിക്കൻ മണ്ണിൽ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

ലഭ്യമായ രേഖകൾ പ്രകാരം, ജോർജിയയിലെ ഒരു വിലാസമാണ് റജിസ്ട്രേഷനായി നൽകിയിരിക്കുന്നത്. കൂടാതെ, ആർഎസ്എസിന്റെ വിദേശ പ്രവർത്തനങ്ങളുടെ മുഖ്യ കാര്യാലയമായി ഡൽഹി കേശവ്കുഞ്ചിലെ ആസ്ഥാന വിലാസവും ഇതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 27-ന് ഫോറിൻ ഏജന്റ് റജിസ്ട്രേഷൻ ആക്ട് (FARA) പ്രകാരം യുഎസ് നീതിന്യായ വകുപ്പിൽ ‘ആർഎസ്എസ് ഫ്രണ്ട്സ്’ എന്ന പേരിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

Fashion ⏭️

Back to top button