ആശാ ശരത് വീണ്ടും തമിഴിൽ, ഗുഡ് ന്യൂസുമായി ജയറാം

നവാഗതനായ നാഗേന്ദ്ര മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിൽ ജയറാമും അശ്വിൻ കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹോട്ട് സ്പോട്ട് 2 മച്ച് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ആണ് അശ്വിൻ കുമാർ. ആശ ശരത്ത് ആണ് മറ്റൊരു പ്രധാന താരം. പാപനാസം എന്ന ചിത്രത്തിലൂടെയാണ് ആശ ശരത്തിന്റെ തമിഴ് അരങ്ങേറ്റം. ഇടവേളയ്ക്കു ശേഷം ആണ് തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ജി. പ്രജിത് സംവിധാനം ചെയ്ത ആശകൾ ആയിരത്തിനു ശേഷം ജയറാമും ആശ ശരത്തും ഒരുമിക്കുന്ന ചിത്രം ആണ് ഗുഡ് ന്യൂസ്.
കല്യാണി അനിൽ, മുത്തുകുമാർ, ജാഫർ സാദിഖ്, ഖുറൈഷി, ദീപ വിനോദിനി, ദിവ്യ മണിമേഖല എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജാണ് ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത്. പാണ്ഡിരാജിന്റെ ശിഷ്യനായി നാഗേന്ദ്ര മുരുകൻ പ്രവർത്തിച്ചിട്ടുണ്ട്. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച പരിളമ ആന്റ് കോയിൽ ജയറാമായിരുന്നു നായകൻ. മൂവിട്രോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. സിദ്ദുകുമാർ സംഗീതം ഒരുക്കുന്നു. ഗാനങ്ങൾ വിശേഷ് രാമകൃഷ്ണൻ, സാരഥി. ഡി. പ്രവീൺകുമാർ ഛായാഗ്രഹണവും അർജുൻബാബു എഡിറ്റിംഗും പി. ജയ്മുരുകൻ കലാസംവിധാനവും നിർവഹിക്കുന്നു. അതേസമയം, മാധവനൊപ്പം അഭിനയിച്ച ജി.ഡി.എൻ ആണ് തമിഴിൽ ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Business ⏭️




