NEWS

തേനി ജയിലിൽ നിന്ന് ചാടിയ തടവുകാരുടെ ‘ഓട്ടം’ അവസാനിച്ചത് ഇങ്ങനെ; മുൾക്കാട്ടിൽ ഒളിച്ചിരുന്നവരെ കുടുക്കിയത് ഡ്രോൺ കണ്ണുകൾ

ചെന്നൈ ∙ തേനിയിലെ ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ 17 തടവുകാരിൽ 13 പേരെയും ഒറ്റദിവസം കൊണ്ട് പിടികൂടാൻ പൊലീസിന് സാധിച്ചത് അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലൂടെയാണ്. ജയിലിന് സമീപത്തുള്ള മലയോരത്തെ ഇടതൂർന്ന മുള്ളുകാടുകളിലായിരുന്നു പ്രതികൾ ഒളിച്ചിരുന്നത്. പൊലീസിന്റെ പരിശോധന അവസാനിക്കുമെന്ന് കരുതി അവിടെ തമ്പടിച്ച ഇവരുടെ തന്ത്രം ഡ്രോൺ ക്യാമറകളിലൂടെയുള്ള നിരീക്ഷണത്തിൽ പാളിപ്പോയി.

ബാക്കിയുള്ളവർക്കായി 25 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതിർത്തികളിലും വാഹന പരിശോധന കടുപ്പിച്ചു. തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപമുള്ള തേക്കംപട്ടിയിലാണ് ഈ ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത്. നാല് ബ്ലോക്കുകളിലായി മുന്നൂറിലധികം തടവുകാരാണ് ഇവിടെയുള്ളത്. ഇതിൽ മൂന്ന് ഡോർമിറ്ററി ബ്ലോക്കുകളിൽ ഒന്നിൽ നിന്ന് 17 തടവുകാരാണ് ജയിൽ ചാടിയത്.

18 അടി ഉയരമുള്ള വലിയ മതിലാണ് ജയിലിന് സംരക്ഷണം നൽകുന്നത്. പ്രധാന കവാടത്തിലെ വലിയ ഗേറ്റിനോട് ചേർന്ന് എട്ട് അടി ഉയരമുള്ള ചെറിയൊരു ഗേറ്റുമുണ്ട്. ബ്ലോക്കുകളിൽ നിന്ന് പുറത്തെത്തണമെങ്കിൽ മൂന്ന് ഗേറ്റുകൾ കടക്കണം. ഈ മൂന്ന് ഗേറ്റുകളിലും കർശനമായ സുരക്ഷാ സംവിധാനങ്ങളും കാവലും എപ്പോഴുമുണ്ടായിരുന്നു.

Fashion ⏭️

Back to top button