NEWS
പരിസ്ഥിതിലോല മേഖല: മലയോര ഹർത്താൽ ഇന്ന് വൈകിട്ട് 6 വരെ

തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടു മലയോര മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം, ആദിവാസി ക്ഷേമ സമിതി എന്നിവ ജില്ലയിലെ 7 വില്ലേജുകളിൽ ആഹ്വാനം ചെയ്ത മലയോര ഹർത്താൽ ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ. അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, മണ്ണൂർക്കര, പെരിങ്ങമ്മല, തെന്നൂർ, വിതുര എന്നീ വില്ലേജുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകളെ ഒഴിവാക്കിയതായി കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ അറിയിച്ചു. ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർത്താൽ. ഹർത്താലിനു പല സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എം.വിജയകുമാർ പറഞ്ഞു.
Fashion ⏭️




