വീണാ ജോർജിനെ ആക്രമിച്ച കേസ്; ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി

കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം, വീണാ ജോർജ്
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മൊഴിയെടുത്തു. പുറത്ത് കാണത്തക്കതായുള്ള പരിക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയാതാണ് വിവരം. വീണയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും ഡോക്ടർമാർ എസ്ഐടിയെ അറിയിച്ചു. ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും ഉദ്യോഗസ്ഥർ ശേഖരിച്ചു.
അതേസമയം, കേസിൽ തെറ്റായി മൊഴി നൽകിയ വീണാ ജോർജിന്റെ മുൻ ഗൺമാനെതിരെ എസ്ഐടി ഡിജിപിക്ക് ഉടൻ റിപ്പോർട്ട് നൽകും. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിച്ചതെന്ന് വീണയുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയതെന്ന് നേരത്തെ അഭിലാഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു. എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമായിരുന്നു ഇവർക്ക് ജാമ്യം ലഭിച്ചത്.
English Summary
The Special Investigation Team (SIT) questioned doctors at Pariyaram Medical College regarding the alleged attack on former minister Veena George by KSU workers. Doctors reportedly said she had no visible external injuries and was admitted to intensive care due to neck swelling. The SIT also plans to report alleged false testimony by her former gunman to the DGP. Five KSU workers were arrested.
RELATED TOPICS: VEENA GEORGE ATTACK CASE, VEENA GEORGE SIT INVESTIGATION, KSU PROTEST KANNUR, PARIYARAM MEDICAL COLLEGE DOCTORS, VEENA GEORGE CASE
Read News ⏭️




