NEWS

സൗദി മന്ത്രി ഇറാനിൽ; ഈജിപ്തും യുദ്ധഭൂമിയിലേക്ക്, ഹൂതികൾ അടങ്ങും? താഴ്ന്ന് എണ്ണവില, ‘ഭീമൻ നികുതി’ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ


സൗദി അറേബ്യയുടെ പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറാനിലെത്തി ചർച്ച നടത്തിയതിനു പിന്നാലെ താഴ്ന്ന് ക്രൂഡോയിൽ വില. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയ ഖാലിദ് ബിൻ സൽമാൻ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. എങ്കിലും, സംഘർ‌ഷങ്ങൾ അവസാനിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നത് ഓഹരി, എണ്ണ വിപണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ, തുർക്കിയുടെ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരും ഖാലിദ് ബിൻ സൽമാനൊപ്പം കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.സൗദി അറേബ്യയുമായി പ്രതിരോധ സഹകരണത്തിൽ പങ്കാളികളാണ് പാക്കിസ്ഥാനും തുർക്കിയും. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് കൂടിക്കാഴ്ചയിൽ പെസെഷ്കിയാൻ പറഞ്ഞു. അടങ്ങുമോ ഹൂതികൾ? കഴിഞ്ഞയാഴ്ച ബാരലിന് 117 ഡോളറിലേക്ക് ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 114.7 ഡോളറിലാണ്. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 100.9 ഡോളറിലേക്കും താഴ്ന്നു. സൗദി അറേബ്യയ്ക്കുനേരെ ആക്രമണങ്ങൾ കടുപ്പിക്കുകയാണ് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ. റിയാദ് വിമാനത്താവളം, ചെങ്കടൽ തീരത്തെ സൗദിയുടെ തന്ത്രപ്രധാന എണ്ണ പൈപ്പ്‍ലൈൻ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തി. മിസൈലുകൾ‌ വിജയകരമായി തടുത്തുവെന്നാണ് സൗദി സഖ്യസേന പറയുന്നത്. യുദ്ധക്കളത്തിലേക്ക് ഈജിപ്തും ഇറാനും സൗദി, പാക്കിസ്ഥാൻ, തുർക്കി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയുടെ ഭാഗമായി സൗദിക്കു നേരെയുള്ള ആക്രമണം ഹൂതികൾ തൽക്കാലം നിർത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെ, സൗദിക്ക് സൈനിക പിന്തുണ നൽകാൻ ഈജിപ്തും തീരുമാനിച്ചു.


Fashion ⏭️

Back to top button