NEWS

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; സൗദിക്ക് സൈനിക സഹായവുമായി ഈജിപ്ത്


ദുബായ് ∙ സൗദിയിലെ തന്ത്രപ്രധാന ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം. പമ്പിങ് സ്റ്റേഷനുകൾ ആക്രമണത്തിൽ തകർന്നു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. റിയാദിനു മുകളിൽ 3 ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഇതേസമയം, യെമനിൽ സൗദിയുടെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.യെമൻ തലസ്ഥാനമായ സനായിൽ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിക്കുന്ന ലോഞ്ചറുകൾ സൗദി സഖ്യ സേന ബോംബിട്ടു തകർത്തു. ബാലിസ്റ്റിക് മിസൈലുകൾ സംഭരിച്ചു വച്ചിരുന്ന ടണലുകളും മിസൈൽ സംഭരണ കേന്ദ്രങ്ങളും ആക്രമിച്ചു. തീവ്രവാദികൾ തമ്പടിച്ചിരിക്കുന്ന കോട്ടകൾ, ക്യാംപുകൾ എന്നിവയും നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു.


Fashion ⏭️

Back to top button