NEWS

പ്രതിഫലം 2,000 രൂപ, ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ


ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തുന്ന സംഘം പിടിയിൽ. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗറിലെ ശ്മശാനത്തിൽനിന്നുമാണ് സംഘം മെഡിക്കൽ കോളജുകളിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശരീര അവശിഷ്ടങ്ങൾ കടത്തിയത്. ശ്മശാനത്തിലെ തൊഴിലാളിയയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35) അഫ്‌സർ ജൂനിമിയ (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ രാജുവും അഫ്‌സറും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നവരാണ്. ശനിയാഴ്ചയാണ് ഇവർ പിടിയിലായത്.2000 മുതൽ 3000 രൂപ വരെയാണ് ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾക്കു ഇവർ പ്രതിഫലം വാങ്ങിയിരുന്നത്. അതേസമയം സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സെമിത്തേരിയിലെ ശവക്കുഴികളിൽ മണ്ണ് മാറിക്കിടന്നും അസ്ഥികൂട അവശിഷ്ടങ്ങൾ പുറത്തു കണ്ടതുമാണ് സംശയത്തിനു ഇടയാക്കിയത്. തുടർന്ന് പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ശവശരീരങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത്. മൃതദേഹങ്ങൾ പുറത്തെടുത്ത ശേഷം ശവക്കുഴികൾ വീണ്ടും മൂടിയതായും നാട്ടുകാർ ആരോപിച്ചിരുന്നു.


Fashion ⏭️

Back to top button