SPORTS
199 റൺസിൽ നിൽക്കെ പുറത്ത്, മലയാളി താരത്തിന് ഡബിൾ സെഞ്ചറി നഷ്ടം, ഡിആർഎസ് ഇല്ലാത്ത മത്സരത്തിൽ അംപയറുടെ വിവാദ തീരുമാനം– വിഡിയോ

ലിൻകോൺ∙ ന്യൂസീലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തിൽ ഇന്ത്യ എ ടീമിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഡബിൾ സെഞ്ചറി നഷ്ടം. 199 റൺസെടുത്താണ് ഇന്ത്യൻ ടീമിനെ ബാറ്റിങ് തകർച്ചയിൽനിന്നു രക്ഷപെടുത്തിയ ദേവ്ദത്ത് പുറത്തായത്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 119 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 488 റൺസെന്ന നിലയിലാണ് ഇന്ത്യയുള്ളത്. ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസുള്ള മത്സരത്തിൽ രണ്ടു വിക്കറ്റുകൾ കൂടി കയ്യിലിരിക്കെ ഇന്ത്യയ്ക്ക് നിലവിൽ 284 റൺസിന്റെ ലീഡുണ്ട്.ന്യൂസീലൻഡ് താരങ്ങൾ അപ്പീൽ ചെയ്തതിനു പിന്നാലെ അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു. അംപയറുടെ തീരുമാനത്തിൽ അസ്വസ്ഥനായ ദേവ്ദത്ത് നിരാശയോടെ ഗ്രൗണ്ട് വിടുകയായിരുന്നു. പുറത്തായതു വിശ്വസിക്കാൻ സാധിക്കാതെ ഞെട്ടിയ ദേവ്ദത്ത് പന്തും ബാറ്റും തമ്മിൽ വലിയ അകലമുണ്ടായിരുന്നെന്ന് അംപയറെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദേവ്ദത്തിന്റെ വിവാദ വിക്കറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അനൗദ്യോഗിക ടെസ്റ്റായതിനാൽ ഈ മത്സരത്തിൽ ഡിആർഎസ് സംവിധാനമില്ല.
Auto ⏭️




