SPORTS

പുറത്തായെന്നു കരുതി ബാറ്റ് ഗ്രൗണ്ടിൽ അടിച്ചു, ഹസ്തദാനം നൽകി മടങ്ങാന്‍ ഒരുങ്ങി, പാക്ക് താരത്തെ തിരികെ വിളിച്ച് അംപയർ; ഡിആർഎസ് വിവാദം


ലഹോർ∙ ത്രിരാഷ്ട്ര പരമ്പരയിലെ ഇംഗ്ലണ്ട്– പാക്കിസ്ഥാൻ പോരാട്ടത്തിൽ ഡിആർഎസ് വിവാദം. 96 പന്തുകളിൽ 113 റൺസടിച്ചു പുറത്താകാതെനിന്ന ഓൾറൗണ്ടർ ശതാബ് ഖാന്റെ ഇന്നിങ്സാണ് മത്സരത്തിൽ പാക്കിസ്ഥാന് ത്രില്ലർ വിജയം നേടിക്കൊടുത്തത്. പാക്കിസ്ഥാൻ ഒരു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 46.4 ഓവറിൽ 241 റൺസെടുത്തപ്പോൾ പാക്കിസ്ഥാൻ 47.1 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ വിജയ റൺസ് കുറിച്ചു. ഒരു ഘട്ടത്തിൽ പുറത്തായെന്നു കരുതി ഇംഗ്ലണ്ട് താരങ്ങൾക്കു ഹസ്തദാനം നൽകി ഗ്രൗണ്ട് വിടാനൊരുങ്ങിയ ശതാബ് ഖാനെ അംപയർമാർ തിരിച്ചുവിളിക്കുകയായിരുന്നു. ഇതാണ് വിവാദങ്ങൾക്കു വഴിയൊരുക്കിയത്.അതേസമയം ശതാബ് ഖാൻ ഡിആർഎസിനു പോകാതെ തേർഡ് അംപയർ താരത്തിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നെന്ന് ആരോപിച്ച് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ രംഗത്തെത്തി. ശതാബ് ഖാൻ ഡിആർഎസ് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ മത്സരത്തിന്റെ ബ്രോഡ്കാസ്റ്റർമാർ കാണിച്ചിരുന്നില്ല. എന്നാൽ പാക്കിസ്ഥാന് ഒരു റിവ്യു അവസരം കൂടി ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞ ശതാബ് ഖാൻ, ഡിആർഎസ് സിഗ്നൽ കാണിച്ചിരുന്നെന്നാണ് മറു വിഭാഗം വാദിക്കുന്നത്.


Auto ⏭️

Back to top button