NEWS
സഹകരണ മേഖലയിൽ വിമാന സർവീസ് തുടങ്ങും; സർക്കാർ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ∙ സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗാരന്റി നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസാൽകൃത ബാങ്കിലും ഷെഡ്യൂൾഡ് ബാങ്കിലും നിക്ഷേപിക്കുന്നത് പോലുള്ള ഉറപ്പ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കും കിട്ടണം. ചാരിറ്റി ഉൾപ്പെടെ പല വികസന പ്രവർത്തനങ്ങളിലേക്കും കൈവച്ച കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ അഭിനന്ദിക്കുന്നു. കേരള സിവിൽ ഏവിയേഷൻ ഡവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വിമാന സർവീസ് തുടങ്ങാനുള്ള അനുമതിയും സർക്കാർ നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗ്രാമ, നഗരങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണ് സഹകരണ പ്രസ്ഥാനം. സഹകരണ സംഘങ്ങൾ കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് വികസനത്തിന്റെ അടയാളമാണ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ ഓണക്കാലത്ത് സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും പണമെത്തിച്ചു. ഇത് സാധാരണക്കാർ വിപണിയിൽ ഇറക്കിയതോടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം ഉണ്ടായി. ജിഎസ്ടി വന്നതിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കഴിഞ്ഞ മാസം സർക്കാരിന് ഉണ്ടായി. സഹകരണ സംഘങ്ങളിൽ അഴിമതി നടത്താൻ സർക്കാർ അനുവദിക്കില്ല. സാധാരണക്കാരന്റെ പണം എടുക്കുന്നവരുടെ സ്ഥാനം ജയിലിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Fashion ⏭️




