NEWS

എസ്‌യുവി വാങ്ങാൻ അമ്മാവന്റെ സ്വർണം മോഷ്ടിച്ച് യുവാവ്; വാഹന പൂജയ്ക്ക് ബന്ധുക്കൾക്ക് ക്ഷണം, അറസ്റ്റ്


മുംബൈ∙ അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക് സമർ അമ്മാവനെയും ബന്ധുക്കളെയും ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ‌ ആഭരണങ്ങൾ നോക്കിയപ്പോഴാണ് സ്വർണം നഷ്ടമായ കാര്യം ഉമേഷ് അറിഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് സമർ കുടുങ്ങിയത്.സമർ അമ്മാവന്റെ വീടിനടുത്താണ് താമസം. ഒരു മാസം മുൻപാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. സ്വർണപ്പണിക്കാരനായ സംഗ്രാം ബാബാസോ മോറെയുടെ സഹായത്തോടെ ആഭരണങ്ങൾ 10 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ പണം ഉപയോഗിച്ചാണ് സമർ പുതിയ എസ്‌യുവി വാങ്ങിയത്. വാഹനം വീട്ടിലെത്തിച്ച ശേഷം സമർ അമ്മാവനെ പൂജയ്ക്കായി ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം ഉമേഷ് അറിയുന്നത്.


Fashion ⏭️

Back to top button