NEWS
മോട്ടർവാഹന വകുപ്പിൽ അഴിമതി പിടിക്കാൻ ‘പൊലീസ്’; വിജിലൻസ് ഓഫിസറായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

പാലക്കാട് ∙ മോട്ടർവാഹന വകുപ്പിൽ ആദ്യമായി എസ്പി റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥനെ വകുപ്പുതല വിജിലൻസ് ഓഫിസറായി നിയമിച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാതികൾ വിജിലൻസ് ഓഫിസർ അന്വേഷിക്കും. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.ബിജുരാജിനെ ഡപ്യൂട്ടേഷനിൽ ഒരു വർഷത്തേക്കു വിജിലൻസ് ഓഫിസറായി നിയോഗിച്ചു.പല വകുപ്പുകളിലും പൊലീസ് ഉദ്യോഗസ്ഥരെ വിജിലൻസ് ഓഫിസർമാരായി നിയമിക്കാറുണ്ടെങ്കിലും മോട്ടർവാഹന വകുപ്പിൽ ഇല്ലായിരുന്നു. അതേസമയം, സേവനങ്ങളിൽ ഏജന്റുമാരുടെ ഇടപെടലും കൈക്കൂലിയും സംബന്ധിച്ചു പരാതികൾ വ്യാപകമാണ്. കൈക്കൂലി വാങ്ങി ഏജന്റുമാർ വഴി സേവനം നൽകിയതിന് ഒട്ടേറെ ഉദ്യോഗസ്ഥർ പിടിയിലായിട്ടുണ്ട്. അതിർത്തി ചെക്പോസ്റ്റുകളിൽ ഇലകളിലും മരത്തിന്റെ പൊത്തിലും കൈക്കൂലിപ്പണം സൂക്ഷിച്ചതും പിടികൂടിയിട്ടുണ്ട്. മേലുദ്യോഗസ്ഥർ അഴിമതിപ്പണത്തിനു ക്വോട്ട നിശ്ചയിക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു.
Fashion ⏭️




