NEWS
‘ദിവ്യ അയച്ച കത്ത് കിട്ടിയിട്ടില്ല, പോസ്റ്റും കണ്ടില്ല; സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട കാര്യമില്ല’

കണ്ണൂർ ∙ എഡിഎം നവീൻ ബാബു ആത്മഹത്യചെയ്ത കേസിൽ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ദിവ്യയുടെ കത്തോ സമൂഹമാധ്യമത്തിലെ പോസ്റ്റോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിൽ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.വിവാദത്തെത്തുടർന്ന് ദിവ്യയെ സിപിഎം ജില്ലാക്കമ്മിറ്റിയിൽനിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കു സ്ഥലംമാറ്റിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. പാർട്ടിക്കകത്ത് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കഴിഞ്ഞദിവസം ദിവ്യ പോസ്റ്റ് ചെയ്തിരുന്നു. 2 വർഷത്തിലേറെയായി ദിവ്യ സിപിഎം ജില്ലാക്കമ്മിറ്റിക്കു പുറത്താണ്. പുനഃപ്രവേശം ചർച്ച ചെയ്യാൻ സംസ്ഥാന, ജില്ലാ നേതൃത്വം തയാറാവാത്തതിനെത്തുടർന്നാണ് കേന്ദ്രനേതൃത്വത്തെ സമീപിച്ചതെന്നാണ് അറിയുന്നത്.
Fashion ⏭️




