NEWS
‘ഞാൻ ഉറക്കത്തിലായിരുന്നു, ഞെട്ടിയുണർന്നപ്പോൾ വണ്ടി ആറുവരിപ്പാതയിൽ കിടന്നുകറങ്ങുന്നതാണ് കണ്ടത്’: സന്ദീപ് വാരിയർ

കോട്ടയ്ക്കൽ ∙ സന്ദീപ് വാരിയർ എംഎൽഎ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മീഡിയനിലും സംരക്ഷണഭിത്തിയിലും ഇടിച്ചു. പിറകെ എത്തിയ മറ്റു രണ്ടു കാറുകളും കൂട്ടിയിടിച്ചു. എംഎൽഎയും ഒപ്പമുണ്ടായിരുന്നവരും അപകടത്തിൽപെട്ട മറ്റു രണ്ടു കാറുകളിലെ യാത്രക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് വേഗം കുറവായിരുന്നതിനാലാണ് ദുരന്തമൊഴിവായത്.ദേശീയപാത 66ലെ കോഴിച്ചെനയിൽ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. എംഎൽഎ, മണ്ഡലമായ തൃക്കരിപ്പൂരിൽനിന്ന് പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം. ടയർ പൊട്ടിയതിനെത്തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പിറകിലെത്തിയ രണ്ടു കാറുകൾ കൂടി കൂട്ടിയിടിച്ചെങ്കിലും 3 കാറുകളിലുമുണ്ടായിരുന്നവരെല്ലാം പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Fashion ⏭️




