NEWS

ചൈനീസ് അതിർത്തി നഗരത്തിൽ കിം ജോങ് ഉൻ; ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ നിർണായക നീക്കം


ബെയ്ജിങ് ∙ അടുത്ത മാസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം നടക്കാനിരിക്കെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് അതിർത്തി നഗരമായ ദാൻദോങ് സന്ദർശിച്ചു. 2025 സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് കിം ചൈനയിലെത്തുന്നത്. ചൈനയും റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിനായി കഴിഞ്ഞ മാസം തുറന്നുകൊടുത്ത ന്യൂ യാലു നദി പാലം വഴിയാണ് കിം ജോങ് ഉൻ ചൈനയിലെത്തിയതെന്ന് ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.ഉത്തരകൊറിയയുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണം കൂടുതൽ വിപുലീകരിക്കാൻ ചൈന തയാറാണെന്ന് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ വാങ് ഹൂണിങ് പറഞ്ഞു. പുതിയ പാലത്തിന്റെ ഉദ്ഘാടനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആശംസകൾ കിമ്മിനെ അറിയിച്ച വാങ് ഹൂണിങ്, കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത ചൈനീസ് സൈനികർക്ക് ആദരമർപ്പിക്കുന്ന ചടങ്ങിലും കിമ്മിനെ അനുഗമിച്ചു. തുടർന്ന് ഇരുവരും ദാൻദോങ്ങിലെ ഒരു ഓട്ടോമൊബൈൽ ഫാക്ടറിയിലും സന്ദർശനം നടത്തി.


Fashion ⏭️

Back to top button