AUTO

ചെറുകാറുകളിലേക്കും ഹൈബ്രിഡ് എത്തിക്കാൻ ടൊയോട്ട; ഗ്ലാൻസ എത്തുമോ വൻ മൈലേജുമായി


അർബൻ ക്രൂസർ ഹൈറൈഡറിനും താഴെ, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ കൂടുതൽ ചെറിയ സ്ട്രോങ്-ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ ടൊയോട്ട ആലോചിക്കുന്നു. ചെറിയ ഹൈബ്രിഡ് മോഡലുകൾ പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട് എന്നാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് പ്രസിഡന്റ് കീ തകെമിയ അടുത്തിടെ വ്യക്തമാക്കിയത്. എന്നാൽ ഏതു വാഹനമായിരിക്കും ചെറു ഹൈബ്രിഡ് കാറായി എത്തുക എന്നത് വ്യക്തമല്ല. ഇന്ത്യയിൽ ഏറ്റവും അധികം ഹൈബ്രിഡ് വാഹനങ്ങൾ വിൽക്കുന്ന നിർമാതാക്കളിലൊന്നാണ് ടൊയോട്ട. ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, കാമ്രി, വെൽഫയർ തുടങ്ങിയ മോഡലുകളിലൂടെ 2026 മേയിൽ 3 ലക്ഷം സ്ട്രോങ്-ഹൈബ്രിഡ് കാറുകളുടെ വിൽപന ടൊയോട്ട നടത്തിയിട്ടുണ്ട്.ഗ്ലാൻസയിലേക്ക് ഹൈബ്രിഡ് വരുമോ?മാരുതി സുസുക്കിയുടെ ചെറു കാറുകളില്‍ ഹൈബ്രിഡ് എൻജിനുമായി എത്തുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മാരുതിക്ക് ശേഷമായിരിക്കും ടൊയോട്ട ഹൈബ്രിഡുമായി എത്തുക. ഇന്ത്യയിൽ ടൊയോട്ടയുടെ എൻട്രി-ലെവൽ ഹൈറൈഡർ സ്ട്രോങ്-ഹൈബ്രിഡിന് ഏകദേശം 17 ലക്ഷം രൂപയോളം വിലവരുന്നുണ്ട്. ഈ വില ചെറുകാർ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണ ഉപഭോക്താക്കളെ പലപ്പോഴും ഹൈബ്രിഡിൽ നിന്ന് അകത്തി നിർത്തുന്നു. ഒരു ചെറിയ കാറിൽ ബാറ്ററി, ഇലക്ട്രിക് മോട്ടോർ, അനുയോജ്യമായ ട്രാൻസ്മിഷൻ എന്നിവ ഉൾപ്പെടുത്തുന്നത് സാധാരണ പെട്രോൾ എൻജിൻ ഘടിപ്പിക്കുന്നതുപോലെ ലളിതമല്ല.മാത്രമല്ല, ബൂട്ട് സ്പേസ്, പിൻസീറ്റിലെ സുഖസൗകര്യങ്ങൾ, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയെ ബാധിക്കാതെ ബാറ്ററി സ്ഥാപിക്കുക എന്നതും വലിയൊരു വെല്ലുവിളിയാണ്. ഹൈറൈഡറിൽ തന്നെ സ്ട്രോങ്-ഹൈബ്രിഡ് വേരിയന്റിൽ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം സാധാരണ പെട്രോൾ പതിപ്പിനേക്കാൾ കുറവാണ്. കൂടുതൽ ചെറിയ ഹാച്ച്ബാക്കുകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ സ്ഥലപരിമിതി വീണ്ടും പ്രശ്നമായേക്കാം.വിദേശ വിപണികളിലെ മുൻപരിചയംചെറിയ ഹൈബ്രിഡ് കാറുകൾ നിർമിക്കുന്നതിൽ ടൊയോട്ടയ്ക്ക് രാജ്യാന്തരതലത്തിൽ വലിയ പരിചയസമ്പത്തുണ്ട്. യൂറോപ്പിലെ യാരിസ് ഹാച്ച്ബാക്കിലും ജപ്പാനിലെ അക്വാ മോഡലിലും 1.5 ലീറ്റർ ഫുൾ-ഹൈബ്രിഡ് സിസ്റ്റം ടൊയോട്ട വിജയകരമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, നിർമാണച്ചെലവും ഘടകങ്ങളുടെ പ്രാദേശികവൽക്കരണവും അനുസരിച്ചായിരിക്കും ഇന്ത്യയിൽ ഏത് പ്ലാറ്റ്‌ഫോം അവതരിപ്പിക്കണമെന്ന് കമ്പനി തീരുമാനിക്കുക.വെല്ലുവിളികളും സാധ്യതകളും


Sports ⏭️

Back to top button