NEWS

വില തകർച്ച, ഊട്ടി കാരറ്റ് വില 80ൽ നിന്ന് 12 രൂപയിലേക്ക്; കന്നുകാലികൾക്ക് തീറ്റയായി നൽകി കർഷകർ


ഗൂഡല്ലൂർ ∙ ഊട്ടി കാരറ്റിന് വില തകർന്നതോടെ കർഷകർ ദുരിതത്തിലായി കിലോഗ്രാമിന് 80 രൂപ വരെ വില ഉയർന്നിരുന്ന ഊട്ടി കാരറ്റ് വില ഇപ്പോൾ കിലോഗ്രാമിന് 12 മുതൽ 22 രൂപ വരെയായി കുറഞ്ഞു. കാരറ്റിന്റെ പ്രധാന മാർക്കറ്റ്് മേട്ടുപ്പാളയമാണ് ഇവിടങ്ങളിലെ ലേല കേന്ദ്രങ്ങളിലാണ് വില കുറഞ്ഞത്. ഇപ്പോഴുള്ള വിലയിൽ കർഷകർക്ക് കൃഷി വലിയ നഷ്ടമാണ്. മലപ്രദേശങ്ങളിലെ പച്ചക്കറികളിൽ ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറിയാണ് ഊട്ടി കാരറ്റ്. ഉയർന്ന ഉൽപാദനച്ചെലവുള്ള കൃഷിയാണിത്. പുലർച്ചെ 3 മണിക്ക് തോട്ടങ്ങളിൽ എത്തി വിളവെടുപ്പ് നടത്തി രാവിലെ 8 മണിക്കുള്ളിൽ മേട്ടുപ്പാളയത്തിലെ ലേല കേന്ദ്രങ്ങളിൽ എത്തിച്ചാണ് കാരറ്റ് വിൽക്കുന്നത്. ഇക്കുറി മഴ കുറവായതിനാൽ ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്ന് നനച്ചാണ് കൃഷി സംരക്ഷിച്ചത്. വില തകർച്ച രൂക്ഷമായതോടെ വിളവെടുത്ത കാരറ്റ് കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് കർഷകർ.


Fashion ⏭️

Back to top button