SPORTS
കെ.എൽ.രാഹുൽ (0), സായ് സുദർശൻ (0), വാഷിങ്ടൻ സുന്ദർ (0), ധ്രുവ് ജുറേൽ (1): വന്നപോലെ മടങ്ങി ഇന്ത്യൻ ബാറ്റർമാർ; കിവീസിനെതിരെ തകർച്ച

ലിങ്കൻ (ന്യൂസീലൻഡ്) ∙ ന്യൂസീലൻഡ് എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ വെറും 113 റൺസിന് ഓൾഔട്ടായി. 44 റൺസെടുത്ത് പുറത്താകാതെ നിന്ന യഷ് റാത്തോഡാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദേവ്ദത്ത് പടിക്കൽ 32 റൺസെടുത്തപ്പോൾ യശസ്വി ജയ്സ്വാൾ (45 പന്തിൽ 17), അൻഷുൽ കംബോജ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ.രാഹുലിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ 39.3 ഓവറിൽ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. യഷ് റാത്തോഡ്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ചെറുത്തുനിൽപ്പില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.
Auto ⏭️




