NEWS

2020ൽ ജുവനൈൽ ഹോമിൽനിന്ന് മുങ്ങി, വിദേശത്തിരുന്ന് അധോലോക ശൃംഖല നിയന്ത്രിച്ചു; ‘മോസ്റ്റ് വാണ്ടഡ് ക്രിമിനൽ’ പിടിയിൽ


ന്യൂഡൽഹി∙ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭാവു. ഹരിയാനയിലെ റോഹ്തക് ജില്ലയിലുള്ള റിത്തോലി സ്വദേശിയായ ഇയാളുടെ യഥാർഥ പേര് ഹിമാൻഷു റിത്തോലിയ എന്നാണ്. വിദേശത്തിരുന്നുകൊണ്ട് ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശക്തമായൊരു അധോലോക ശൃംഖല തന്നെ ഭാവു കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം 2023 ഓഗസ്റ്റിൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി, ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കുറ്റവാളിയാണ് ഭാവു.2022-ൽ 24 മണിക്കൂറിനിടെ ഹരിയാനയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നതോടെയാണ് ഭാവു പൊലീസിന്റെ നിരീക്ഷണ വലയത്തിലാകുന്നത്. വാടകക്കൊലയാളികളെയും ആയുധധാരികളായ കൂട്ടാളികളെയും ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നത്. 


Fashion ⏭️

Back to top button