NEWS
സ്കൂട്ടറിൽ കാറിടിച്ചു, റോഡിൽ തെറിച്ചുവീണ യുവാവിനെ ഹോക്കി സ്റ്റിക് കൊണ്ട് അടിച്ചു കൊന്നു; പിന്നാലെ സ്റ്റേഷനിലേക്ക്…

മുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. ദേവേശ് എന്ന ബണ്ടി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പവൻ പരാശറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ തിരക്കേറിയ സിഡ്കോ എൻ-7 മേഖലയിലുള്ള ബജ്റംഗ് ചൗക്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പരാശർ താൻ ഓടിച്ച കാർ ദീക്ഷിതിന്റെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷിതിനെ പരാശർ ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്ക്കും മുഖത്തും ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ദീക്ഷിത് സംഭവസ്ഥലത്തു വച്ച് മരിച്ചു. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്നു ദീക്ഷിത്.
Fashion ⏭️




