NEWS
മുരളീധരൻ – നാറ്റ്കോ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?; സിഎസ്ആർ ഫണ്ട് കിട്ടി, എസ്എടിയിൽ പണമെത്തിയത് രണ്ട് ഗഡുക്കളായി

കോട്ടയം ∙ നാറ്റ്കോ മരുന്ന് കമ്പനി അധികൃതരുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ കൂടിക്കാഴ്ച എന്തിന് ? എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദങ്ങള്‍ക്കിടെയാണ്, ആരോഗ്യമന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി നാറ്റ്കോ കമ്പനി പ്രതിനിധികള്‍ എന്ന വാർത്ത ഇന്നലെ പുറത്തുവരുന്നത്. കമ്പനിയുടെ ജനറിക് മരുന്ന് എസ്എംഎ രോഗികള്‍ക്ക് നല്‍കാനുള്ള ഫയല്‍ നീക്കം നടക്കുന്നതിനിടെയാണോ കൂടിക്കാഴ്ചയെന്നായിരുന്നു വാർത്തകൾ. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ്എടി മേധാവി ഡോ ഐ.റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ.ബിജുവും ഉണ്ടായിരുന്നു. മന്ത്രിയും മരുന്ന് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ചീഫ് ഫാര്‍മസിസ്റ്റ് എന്തിന് പങ്കെടുക്കണം എന്ന ചോദ്യവും ഉയർന്നിരുന്നു. എന്താണ് വാസ്തവം ?‘‘നാറ്റ്കോ കമ്പനി അധികൃതർ വന്ന് കണ്ടത് സിഎസ്ആർ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. കാശ് വാങ്ങാനാണങ്കിൽ ഫോട്ടോ എടുക്കുമോ. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ് എസ്എടി ആശുപത്രിയിലെ സിഎസ്ആർ ഫണ്ടിനായി നാറ്റ്കോ കമ്പനിയെ സമീപിച്ചത്. അന്ന് യുഡിഎഫ് സർക്കാർ വന്നിട്ടില്ല’’ – മന്ത്രി കെ. മുരളീധരൻ പറഞ്ഞ വാക്കുകളാണിത്. ആശുപത്രിക്കുള്ള സിഎസ്ആർ ഫണ്ട് കൈമാറ്റം എന്നതിനപ്പുറം ആരോഗ്യമന്ത്രിയുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസിൽ മിനിറ്റുകൾ മാത്രമാണ് ചർച്ച നീണ്ടതെന്നും മന്ത്രിയും നാറ്റ്കോ കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ മധ്യസ്ഥനായ എസ്എടി ആശുപത്രിക്ക് കീഴിലുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ ചീഫ് ഫാർമസിസ്റ്റ് എ. ബിജു മനോരമ ഓൺലൈനോട് പറഞ്ഞു.രണ്ട് ഗഡുവായി നാറ്റ്കോ ആശുപത്രി അക്കൗണ്ടിലേക്ക് പണം നൽകി കഴിഞ്ഞു. വരുന്ന ആഴ്ച ബാക്കി 25 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുമെന്നാണ് വിവരം. ആർസിസി, മലബാർ കാൻസർ സെന്റർ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലേക്ക് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴിയാണ് നാറ്റ്കോ മരുന്ന് എത്തിക്കുന്നത്. നാറ്റ്കോ പരമാവധി സഹായിക്കുന്ന കമ്പനിയാണെന്ന് ചീഫ് ഫാർമസിസ്റ്റായ ബിജു പറഞ്ഞു. എസ്എടിയുടെ ദുരവസ്ഥ കണ്ടാണ് അവർ മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️




