HEALTH

ഈ അഞ്ച് ഭക്ഷണങ്ങൾ വെള്ളത്തിൽ കുതിർക്കാതെയാണോ കഴിക്കുന്നത്? അറിയാം ചില പ്രധാന കാര്യങ്ങൾ


മാമ്പഴം

ഓരോ ഭക്ഷണവും കഴിക്കുന്നതിന് ഓരോ രീതിയുണ്ട്. രുചി, ഗുണം, ഘടന, ദഹനം എന്നിവയനുസരിച്ചാണ് ഈ രീതികൾ നിശ്ചയിക്കപ്പെടുന്നത്. ചില ഭക്ഷണങ്ങൾ അതേ രൂപത്തിലോ ഉണങ്ങിയ രൂപത്തിലോ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാം. അതുകൊണ്ടുതന്നെ അവ കഴിക്കുന്നതിന് മുൻപ് കുറച്ച് മണിക്കൂറുകൾ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കേണ്ടതുണ്ട്.

മാങ്ങ: ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന പഴങ്ങളിലൊന്നാണ് മാങ്ങ. ഇത് നേരിട്ടുകഴിക്കുന്നത് ചിലരിൽ മുഖക്കുരു, ദഹനക്കേട് എന്നിവയ്‌ക്ക് കാരണമാകുന്നു. അതിനാൽ കഴിക്കുന്നതിന് അരമണിക്കൂർ മുൻപായി മാങ്ങ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്‌ക്കാൻ സഹായിക്കുന്നു. കൂടാതെ മാങ്ങയുടെ ഞെട്ടിൽനിന്ന് പുറന്തള്ളുന്ന കറ കളയാനും വെള്ളത്തിൽ കുതിർക്കുന്നതിലൂടെ സാധിക്കുന്നു.

ബദാം: ബദാമിന്റെ തൊലിയിൽ പോഷകങ്ങളുടെ ആഗിരണം തടയുന്ന ഘടകങ്ങളുണ്ട്. വെള്ളത്തിൽ കുതിർക്കുമ്പോൾ ബദാമിന്റെ തൊലി എളുപ്പത്തിൽ അടർന്നുപോകാൻ സഹായിക്കുന്നു.

അരി, പയർ, കടല: ഇത്തരം ധാന്യങ്ങൾക്ക് കട്ടി കൂടുതലായതിനാൽ അവ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുന്നത് പാചകം എളുപ്പമാക്കാൻ സഹായിക്കുന്നു.

സോയാബീൻ: രാത്രി മുഴുവൻ സോയാബീൻ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുന്നത് ഫൈറ്റിക് ആസിഡ് കുറയ്‌ക്കുകയും എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരി: ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പോഷക ഗുണങ്ങൾ എളുപ്പത്തിൽ ശരീരത്തിലേക്ക് എത്തുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.


Travel ⏭️

Back to top button