SPORTS
ഇന്ത്യൻ യുവതാരത്തിനു പരുക്ക്, രണ്ടാം ട്വന്റി20യിൽ ഇറങ്ങില്ല, വൈഭവിന് വഴി തെളിയുന്നു, എവിടെ കളിപ്പിക്കും?

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിലെ ഗംഭീര വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിനു തിരിച്ചടിയായി യുവവിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ പരുക്ക്. ഒന്നാം ട്വന്റി20 പോരാട്ടത്തിനിടെ കാലിനു പരുക്കേറ്റ താരത്തിന് രണ്ടാം മത്സരം നഷ്ടമാകും. ഡോക്ടർമാർ ഇഷാന്റെ ആരോഗ്യ നില സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ആദ്യ മത്സരത്തിൽ മൂന്നു പന്തുകൾ നേരിട്ട ഇഷാന് ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു. മിച്ചൽ സാന്റ്നറിന്റെ പന്തിൽ ഫിൻ അലൻ ക്യാച്ചെടുത്തായിരുന്നു ഇഷാന്റെ മടക്കം.ഇന്ത്യൻ ട്വന്റി20 ടീമിൽ ഓപ്പണറുടെ റോളിൽ മാത്രമാണ് വൈഭവ് സൂര്യവംശി ഇതുവരെ കളിച്ചിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഓപ്പണറായി മാത്രമാണ് വൈഭവ് ബാറ്റു ചെയ്യുന്നത്. ഈ സാഹചര്യത്തിൽ വൈഭവിനെ ഓപ്പണറാക്കണമെങ്കിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസണെ വൺ ഡൗണായി ഇറക്കേണ്ടിവരും. അതല്ലെങ്കിൽ വൈഭവിനെ ഓപ്പണറുടെ റോളിൽനിന്നു മാറ്റി, മൂന്നാം നമ്പരിലോ അല്ലെങ്കിൽ മധ്യനിരയിലോ പരീക്ഷിക്കേണ്ടിവരും.
Auto ⏭️




