NEWS

‘എന്റെ സുഹൃത്തുമായി ഫോണിൽ സംസാരിച്ചു’ നരേന്ദ്ര മോദിയെ വിളിച്ച് നെതന്യാഹു; സ്മിത് മച്ഛാറിനൊപ്പം സ്വാതന്ത്ര്യദീപം തെളിയിക്കാൻ ക്ഷണം


ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും നെതന്യാഹു മോദിയെ ക്ഷണിച്ചു. ഫ്ലൈദുബായ് വിമാനത്താവളത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിനൊപ്പം ചേർന്ന് ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം കൊളുത്തണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.‘‘എന്റെ സുഹൃത്ത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം തെളിയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു’’–നെതന്യാഹു എക്സിൽ കുറിച്ചു. മോദി ക്ഷണത്തിനു നന്ദി അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. മേയ് 14നാണ് ഇസ്രയേൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.


Fashion ⏭️

Back to top button