NEWS
മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ; റിക്ടർ സ്കെയിലിൽ 7.0 തീവ്രത

ലാസ ∙ ടിബറ്റിൽ വ്യാഴാഴ്ച രാത്രി, മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 8.03ന് ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അരുണാചൽ പ്രദേശിലെ പാംഗിനിൽ നിന്ന് ഏകദേശം 489 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 173 കിലോമീറ്റർ ആഴത്തിലാണ് ഇത് സംഭവിച്ചത്.ഭൂചലനം നടന്ന് മിനിറ്റുകൾക്കകം, രാത്രി 8.42 ഓടെ ഇതേ മേഖലയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവുമുണ്ടായി. അരുണാചൽ പ്രദേശിലെ ബസാറിൽ നിന്ന് 323 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ വെറും 15 കിലോമീറ്റർ മാത്രം ആഴത്തിലാണ് രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് വ്യക്തമാക്കുന്നു.
Fashion ⏭️




