NEWS

കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സൂര്യന്‍; ശബരിമല തീര്‍ഥാടനത്തിന് ചാര്‍ട്ടര്‍ ബസുകള്‍: മന്ത്രി സി.പി.ജോണ്‍


കോഴിക്കോട്∙ കാലിക്കറ്റ് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടസിക്ക് വാങ്ങി നല്‍കിയ ബസിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മവും  മന്ത്രി സി.പി. ജോണ്‍ നിര്‍വഹിച്ചു. സൊസൈറ്റിയുടെ ചാലപ്പുറം ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബസിന്റെ താക്കോല്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് കെഎസ്ആര്‍ടിസി എംഡി പി.എസ്.പ്രമോജ് ശങ്കറിന് കൈമാറി.കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന സൂര്യനാണെന്നും മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന് കരുതുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും പൊതുഗതാഗത മേഖലയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികളോടും കമ്പനികളോടും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ രചിച്ച ‘ഇതാ ഇവിടെ വരെ – ഒരു സഹകരണ യാത്രയുടെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മന്ത്രി സി.പി. ജോണ്‍ പുസ്തകം പ്രകാശനം ചെയ്തു. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി പുസ്തകം ഏറ്റുവാങ്ങി. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ചാലപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.അനില്‍കുമാര്‍, ആടിഒ ജെബി ഐ ചെറിയാന്‍, വിവിധ കെഎസ്ആര്‍ടിസി ട്രേഡ് യൂണിയന്‍ നേതാക്കളായ പി.റഷീദ്, ടി.കെ.നൗഷാദ്, കെ.കെ.വിനയന്‍,  എ.സി.രനീഷ്, കെ.അബ്ദുള്‍ മജീദ്, സുരേഷ് ചാലില്‍പ്പുറായി, എ.സുബ്രഹ്മണ്യന്‍  ഡയറക്ടര്‍  വിസജീവ് തുടങ്ങിയവർ പ്രസംഗിച്ചു.


Fashion ⏭️

Back to top button