AUTO

എൻജിനീയറല്ല, പക്ഷേ നിർമിച്ചത് പറക്കും കാർ! 13 വർഷത്തെ അധ്വാനം വെറുതെയായില്ല; ഇത് ഉത്തരാഖണ്ഡിലെ ‘ഇലോൺ മസ്ക്’


ആഗ്രഹിക്കുന്ന കാര്യങ്ങ‍ൾക്ക് വേണ്ടി ഏതറ്റം വരെയും നിലകൊള്ളുന്നവർക്ക് വിജയമുറപ്പാണ്. ഇങ്ങനെ വർഷങ്ങളായി കാത്തിരുന്ന് ലക്ഷ്യത്തിലെത്തുന്ന ഒട്ടേറെ പേരുണ്ട്. കഠിനാധ്വാനവും നിരന്തരമായ പരിശ്രമങ്ങളും ഒത്തു ചേരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇപ്പോഴിതാ ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പറക്കുന്ന കാർ നിർമിച്ചെടുത്തിരിക്കുകയാണ്. ഇലോൺ മസ്കിന്റെ ടെസ്‌ലയുടെ പറക്കും കാർ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോഴാണ് ഈ യുവാവിന്റെ വാർത്തയ്ക്ക് പ്രസക്തിയേറുന്നത്. അൽമോര സ്വദേശിയായ രവി തമ്തയാണ് ഈ കണ്ടെത്തലിന് പിന്നിൽ. മെക്കാനിക്കായ പിതാവില്‍ നിന്ന് പഠിച്ചെടുത്ത പാഠങ്ങളായിരുന്നു ഇതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയത്.∙ പറക്കും കാർ വേണംഉത്തരാഖണ്ഡിലെ കഫ്ലിഖാൻ ഗ്രാമത്തിലെ മലനിരകളിലായിരുന്നു രവിയുടെ ബാല്യകാലം. സമീപത്തെ ആശുപത്രിയിലേക്ക് എത്തുന്നതിന് മണിക്കൂറുകൾ സമയം എടുക്കുന്നതാണ് പറക്കുന്ന കാറിനെക്കുറിച്ച് ചിന്തിപ്പിച്ചത്. റോഡ് മാർഗം മലനിരകളിലൂടെ കടന്നെത്തുമ്പോൾ ഒരുപക്ഷേ ചികിത്സയുടെ ആവശ്യം പോലും ഉണ്ടാകില്ല. എന്താണ് ഇതിന് പരിഹാരമെന്ന ആലോചന ആ ബാലനെ വല്ലാതെ അലട്ടി. അവിടെ നിന്നാണ് ഈ ആഗ്രഹത്തിന്റെ തുടക്കം.∙ഹപിഡ സ്കൈനെക്സ്∙ മലനിരകളിലെ മനുഷ്യർക്ക് വേണ്ടിരവി തമ്തയുടെ ഫ്ലെയിങ് കാർ മലനിരകളിൽ അധിവസിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയാണ്. പലപ്പോഴും സമയത്ത് ആശുപത്രിയില്‍ എത്തിക്കാൻ കഴിയാതെ പാതി വഴിയിൽ മരണപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. ഈ സാഹചര്യത്തിലാണ് പറക്കുന്ന കാറിന് പ്രസക്തിയേറുന്നത്. റോഡ് മാര്‍ഗം സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉത്തരാഖണ്ഡിലേറെയും. ഇതിനൊരു പരിഹാരമാണിതെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.


Sports ⏭️

Back to top button