NEWS

ഇ.ഡി പരിധി വിടരുത്: സുപ്രീം കോടതി


ന്യൂഡൽഹി ∙ നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡിയുടെ കൈകടത്തൽ വേണ്ടെന്നു സുപ്രീം കോടതിയുടെ താക്കീത്. പിണറായി വിജയനും കുടുംബാംഗങ്ങളും ഉൾപ്പെട്ട സിഎംആർഎൽ–എക്സാലോജിക് കേസ് പരിഗണിക്കവേയാണ് മറ്റ് അന്വേഷണ ഏജൻസികളുടെ അധികാരപരിധിയിലെ ഇ.ഡിയുടെ ഇടപെടലിനെ കോടതി വിമർശിച്ചത്.ഇ.ഡിയിൽനിന്നു വിവരം ലഭിച്ചാൽ എഫ്‌ഐആർ നിർബന്ധമാണോയെന്നു നിയമപ്രകാരം പരിശോധിച്ചു തീരുമാനിക്കേണ്ടത് അതത് ഏജൻസിയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ദസറ അവധിക്കായി കോടതി അടച്ചിരിക്കെയാണു പ്രത്യേക ബെഞ്ച് ചേർന്ന് പിണറായിയും മറ്റുള്ളവരും നൽകിയ അപ്പീൽ പരിഗണിച്ചത്.പിഎംഎൽഎ സൂപ്പർ ഭരണാധികാരിയല്ല പിണറായിക്കു വേണ്ടി സിദ്ധാർഥ് ലൂത്ര: പ്രത്യേക സാഹചര്യമാണ് ഈ കേസിൽ. കേസുമായി ഒരു ബന്ധവുമില്ലാത്തൊരാളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നെ കേൾക്കാതെ ഉത്തരവിട്ടു.


Fashion ⏭️

Back to top button