NEWS

സിഎംആർഎൽ– എക്സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം; സിജെപി നേതാക്കൾക്ക് ജാമ്യം- പ്രധാന വാർത്തകൾ


സിഎംആർഎൽ– എക്സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, പിണറായിയുടെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് കേസന്വേഷണം സുപ്രീം കോടതി തടഞ്ഞു. ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ച് പ്രതിഷേധിച്ച കേസിൽ സിജെപി നേതാക്കൾക്ക് ജാമ്യം. ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചു. തൃശൂർ പൂരം അട്ടിമറിക്കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പേർ പ്രതിപ്പട്ടികയിൽ. മുൻ എഡിജിപി എം.ആർ.അജിത്കുമാറിന് ക്ലീൻ ചിറ്റ്. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ വിശദമായി:സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണ, പിണറായിയുടെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് കേസന്വേഷണം സുപ്രീം കോടതി തടഞ്ഞു. ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു റദ്ദാക്കിക്കൊണ്ടാണിത്.കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശി ലൈംഗികപീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്തിനു പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതില്‍ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പല സ്പാകളുടെയും നടത്തിപ്പില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം.


Fashion ⏭️

Back to top button