NEWS

സന്നിധാനത്ത് 300 മുറികളുടെ കൂട്ട ബുക്കിങ്; വഴിയൊരുക്കിയത് പഴയ സോഫ്റ്റ്‌വെയർ; മറിച്ചു വിൽപന അന്വേഷിക്കും


പത്തനംതിട്ട ∙ തീർഥാടകർക്കു സന്നിധാനത്തു താമസിക്കാനുള്ള മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈനിലേക്കു മാറ്റിയപ്പോൾ കൂട്ട ബുക്കിങ്ങിനു വഴിയൊരുക്കിയതു പഴയ സോഫ്റ്റ്‌വെയർ. ദേവസ്വം ബോർഡിന്റെ പോർട്ടലിലൂടെ മുറി ബുക്ക് ചെയ്യാൻ ഒരു ഇമെയിൽ വിലാസം മാത്രം മതി. ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ഏജൻസി ഓൺലൈൻ ബുക്കിങ് തുടങ്ങിയ 7നു തന്നെ 22 മുറികൾ പല ഇമെയിൽ ഉപയോഗിച്ചു ബുക്ക് ചെയ്തു. ഓൺലൈൻ ബുക്കിങ്ങിന് ആകെ നൽകിയിട്ടുള്ള 400 മുറികളിൽ 300ലേറെ എണ്ണത്തിലും ഇത്തരത്തിൽ കൂട്ട ബുക്കിങ് നടന്നു എന്നാണ് കണ്ടെത്തിയത്.ഇതു സംബന്ധിച്ചു ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. മുറികൾ കൂട്ടമായി ബുക്ക് ചെയ്തതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയ ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങൾ തിരുവനന്തപുരം സിറ്റി സൈബർ പൊലീസിനു കൈമാറി.


Fashion ⏭️

Back to top button