NEWS

തുടർച്ചയായി അവധി ദിനങ്ങൾ; എല്ലാവരും ഊട്ടിയിലേക്ക്: വിനോദസഞ്ചാരികളുടെ വൻതിരക്ക്


ഊട്ടി ∙ അവധി ദിനങ്ങളോടനുബന്ധിച്ച് ഊട്ടിയിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര തുടങ്ങിയയിടങ്ങളിൽ കഴിഞ്ഞ 3 ദിവസങ്ങളായി നല്ല തിരക്കാണനുഭവപ്പെടുന്നത്. ഊട്ടിയിലെ ദൊഡ്ഡബെട്ടയെന്ന നീലഗിരിയിലെ ഏറ്റവും ഉയരം കൂടിയ മലനിരയിലെ ദൂരദർശിനി കേന്ദ്രത്തിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. പ്രധാന റോഡിൽനിന്നു 3 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കഴിഞ്ഞ ദിവസം ഇവിടേക്കുള്ള റോഡിൽ വൻ ഗതാഗത കുരുക്കാണനുഭവപ്പെട്ടത്.


Fashion ⏭️

Back to top button