NEWS

കണ്ണൂരിലെ കിഫ്ബി ‘ഇടപാടുകൾ’: പിണറായി വിജയന്റെ ഇടപെടൽ സംബന്ധിച്ച യോഗ അജൻഡ പുറത്ത്


തിരുവനന്തപുരം∙ എറണാകുളവും തിരുവനന്തപുരവും ഒഴിവാക്കി കണ്ണൂരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കിഫ്ബി വഴി ഏറ്റെടുത്ത നടപടി വിവാദമാകുന്നതിനിടെ, വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ സംബന്ധിച്ച ബോർഡ് യോഗത്തിന്റെ രേഖ പുറത്ത് വന്നു. ഭൂമി ഏറ്റെടുക്കലിന്റെ പ്രധാന്യവും അടിയന്തര ആവശ്യവും കിഫ്ബി ചെയർമാൻ കൂടിയായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ള യോഗ അജൻഡയാണു പുറത്തുവന്നത്. കണ്ണൂർ എയർപോർട്ടും അഴീക്കൽ സീപോർട്ടും മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുമെന്നും അതുകൊണ്ട് ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്നുമാണു പറയുന്നത്.നാലു ഘട്ടങ്ങളിലായാണ് ഭൂമി ഏറ്റെടുക്കൽ നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കണ്ണൂരിൽ 567 ഏക്കറും പാലക്കാട് 470 ഏക്കറും 1887.50 കോടിക്ക് ഏറ്റെടുക്കണമെന്ന് രേഖയിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ 5597.50 കോടിക്ക് കണ്ണൂരിൽ 2239 ഏക്കർ, മൂന്നാംഘട്ടത്തിൽ 1265 കോടിക്ക് കണ്ണൂരിൽ 506 ഏക്കർ, നാലാം ഘട്ടത്തിൽ 3960 കോടിക്ക് 1584 ഏക്കർ എന്നിങ്ങനെ ഏറ്റെടുക്കണമെന്നായിരുന്നു നിർദേശം. തുടർന്ന്, വലിയതോതിൽ കൂടിയാലോചനകൾ ഒന്നും ഇല്ലാതെയായിരുന്നു നടപടികൾ.


Fashion ⏭️

Back to top button