BUSINESS
ഇന്ത്യയിൽ എഫ്.ഡി പലിശയും, ലോൺ ഇ.എം.ഐയും ഉയർന്നേക്കും; പുകയുന്ന ക്രൂഡ് ഇറക്കുമതിച്ചെലവ്, 46% കുതിപ്പ്

പണപ്പെരുപ്പ ഭീഷണി ഉയർത്തി ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബിൽ ഉയരങ്ങളിൽ. 2026 സെപ്റ്റംബറിൽ, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 46% വർധനവാണ് ഇറക്കുമതി ബില്ലിലുണ്ടായത്. അതേ സമയം ഇറക്കുമതി വോളിയം 7% മാത്രമാണ് വർധിച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സപ്ലൈ തടസ്സപ്പെടുന്നതും, ആഗോള എണ്ണ വില കുതിച്ചുയർന്നതുമാണ് ഇറക്കുമതിച്ചെലവ് വർധിക്കാൻ പ്രധാന കാരണം. വിലക്കയറ്റം ഉയർന്നു നിന്നാൽ അത് രാജ്യത്തെ പലിശ നിരക്കുകളുടെ വർധനവിലേക്ക് നയിക്കാം. ഇത് ലോൺ ഇ.എം.ഐ ഭാരം ഉയർത്തുന്നതിനും, നിക്ഷേപ പലിശ വർധിക്കാനും കാരണമാകും.ചില കണക്കുകൾ…പെട്രോളിയം പ്ലാനിങ് & അനാലിസിസ് സെൽ (PPAC ഡാറ്റ പ്രകാരം, സെപ്റ്റംബറിൽ ഇന്ത്യ 21.7 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് നടത്തിയത്. 2025 സെപ്റ്റബറിൽ ഇത് 20.3 ദശലക്ഷം ടൺ ആയിരുന്നു. 2025 സെപ്റ്റംബർ മാസത്തിൽ ഇന്ത്യ അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്ക് 10.5 ബില്യൺ ഡോളറാണ് ചെലവിട്ടതെങ്കിൽ, ഈ വർഷം സെപ്റ്റംബറിൽ ഇത് 15.4 ബില്യൺ ഡോളറുകളായി വർധിച്ചു.ആഗോള എണ്ണ വിലയിലെ വർധന2026 സെപ്റ്റംബറിൽ ഭൂരിഭാഗം ദിവസങ്ങളിലും ആഗോള ക്രൂഡ് ഓയിൽ വില ഉയരങ്ങളിലായിരുന്നു വ്യാപാരം നടത്തിയത്. സെപ്റ്റംബർ 15ാം തിയ്യതി 130.19 ഡോളർ വരെ ബാരലിന് വില ഉയർന്നു. ഇത്തരത്തിൽ സെപ്റ്റംബറിൽ ബാരലിന്റെ ശരാശരി വില 116.09 ഡോളറായിരുന്നു. 2025 സെപ്റ്റംബറിൽ ഇത് 69.61 ഡോളറും, 2026 ആഗസ്റ്റിൽ, അതായത് തൊട്ടു മുമ്പത്തെ മാസം 90.19 ഡോളറുകളുമായിരുന്നു2026 സെപ്റ്റംബറിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് ശരാശരി 116.77 ഡോളറുകളായിരുന്നു. 2025 സെപ്റ്റംബറിൽ ഇത് 68.02 ഡോളറും, 2026 ആഗസ്റ്റിൽ 90.84 ഡോളറുമായിരുന്നു..ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിനടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) ഇന്ത്യ 112.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. ഇത്, കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ 121.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിനേക്കാൾ അധികമാണ്. ഇതേ കാലയളവിൽ ഇറക്കുമതി ബിൽ 61.9 ബില്യൺ എന്ന നിലയിൽ നിന്ന് 90.6 ബില്യൺ ഡോളറിലേക്ക് വർധിച്ചിട്ടുമുണ്ട്.ഇന്ത്യയും പണപ്പെരുപ്പവും2026 സെപ്റ്റംബറിൽ ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം 5.54% എന്ന തോതിലേക്ക് വർധിച്ചിരുന്നു. തൊട്ടു മുമ്പത്തെ ആഗസ്റ്റിലെ 4.83% എന്ന തോതിൽ നിന്നുമുള്ള ഉയരമാണിത്. അതേ സമയം, സെപ്റ്റംബറിലെ ക്രൂഡ് ഇറക്കുമതി ഉയർന്നു നിന്നതിന്റെ പ്രതിഫലനം ഈ മാസവും, വരും മാസങ്ങളിലുമായിരിക്കും പണപ്പെരുപ്പക്കണക്കുകളിൽ പ്രതിഫലിക്കുകയെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.ഇനിയും രാജ്യത്ത് പണപ്പെരുപ്പം ഉയർന്നാൽ അത് റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇങ്ങനെ സംഭവിച്ചാൽ ഭവന വായ്പകൾ ഉൾപ്പെടെയുള്ളവയുടെ വായ്പാ ഭാരം ഉയരുകയും, എഫ്.ഡി നിക്ഷേപങ്ങൾക്ക് ഇനിയും പലിശ വർധിക്കാൻ കാരണമാവുകയും ചെയ്യും.
Read News




