SPORTS

സിംബാബ്‌വെയെ പൂട്ടി ഇന്ത്യ; കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി നിക്കി; ഷെഫാലി വർമയ്ക്ക് റെക്കോർഡ്


റായ്പുർ ∙ ബോളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയ രണ്ടാം വനിതാ ട്വന്റി20യിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 102 റൺസിൽ പിടിച്ചുകെട്ടിയ ഇന്ത്യ, 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെ‍ഞ്ചറി നേടിയ ഷെഫാലി വർമയും (25 പന്തിൽ 55) ഷെഫാലിക്ക് ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയുമാണ് (25 പന്തിൽ 47 നോട്ടൗട്ട്) ഇന്ത്യയ്ക്ക് അനായാസ ജയം ഉറപ്പാക്കിയത്. സ്കോർ: സിംബാബ്‌വെ 20 ഓവറിൽ 8ന് 102. ഇന്ത്യ 8.5 ഓവറിൽ ഒന്നിന് 104. ജയത്തോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. നാളെ ഇതേ വേദിയിലാണ് അവസാന മത്സരം.നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്കായി ചിപോ മുഗേറി (34), എൻകോമോ (27) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. ഇന്ത്യയ്ക്കായി നിക്കി പ്രസാദ് 2 വിക്കറ്റ് വീഴ്ത്തി. രാജ്യാന്തര ട്വന്റി20 കരിയറിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി 20 വയസ്സുകാരി നിക്കി ചരിത്രം കുറിച്ചു. ഇന്ത്യൻ വനിതാ താരങ്ങളിൽ കരിയറിലെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമാണ് നിക്കി.ഷെഫാലിക്ക് റെക്കോർഡ്


Auto ⏭️

Back to top button