SPORTS

‘ഫ്ലാറ്റ് പിച്ചില്ല, ഗിൽ കളിച്ചുമില്ല’: സ്പിന്നിനു മുന്നിൽ കറങ്ങിവീണ് ഇന്ത്യൻ ക്യാപ്റ്റൻ, രൂക്ഷവിമർശനം– വിഡിയോ


ചണ്ഡിഗഡ് ∙ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് നിരാശ. രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ പഞ്ചാബിനു വേണ്ടി ഇറങ്ങിയ ഗിൽ, അഞ്ചു പന്തിൽ വെറും ഒരു റൺസെടുത്താണ് പുറത്തായത്. ഇടംകൈയ്യൻ സ്പിന്നർ അജയ് മണ്ഡലാണ് താരത്തെ ക്ലീൻ ബൗൾഡ് ചെയ്തത്. നാലാമനായി ക്രീസിലെത്തിയ ഗിൽ, പന്ത് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും, ബാറ്റും പാഡും തമ്മിലുള്ള വിടവിലൂടെ പന്ത് സ്റ്റംപിലേക്ക് കയറുകയായിരുന്നു. ഗിൽ പുറത്താകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരി‍ച്ചതോടെ സ്പിന്നിനെതിരെയുള്ള അദ്ദേഹത്തിന്റെ ഡിഫൻസീവ് ടെക്നിക്കിനെക്കുറിച്ച് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയും തുടങ്ങി.‘ഫ്ലാറ്റ് പിച്ചുകളിൽ മാത്രം തിളങ്ങുന്ന താരം, സാഹചര്യങ്ങൾ കഠിനമാകുമ്പോൾ ദയനീയമായി പരാജയപ്പെടുന്നു!‘ഫ്ലാറ്റ് പിച്ച് ഇല്ലെങ്കിൽ ഗില്ലിന് കളിയില്ല,’ ‘രഞ്ജി ട്രോഫിയിലെ മികച്ച സ്പിൻ ബോളിങ്ങിനു മുന്നിൽ ശുഭ്‌മൻ ഗിൽ പരാജയപ്പെട്ടു’ എന്നിങ്ങനെയാണ് താരത്തിനെതിരെയുള്ള വിമർശനം.


Auto ⏭️

Back to top button