NEWS

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ ഷെഡിൽ തീപിടിത്തം


തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിനു പിന്നിലെ ഷെഡിൽ തീപിടിത്തം. വീടിനു പിന്നിലെ പഴയ ഷീറ്റിട്ട അടുക്കളയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. തീ നിയന്ത്രണ വിധേയമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആദ്യഘട്ടത്തിൽ 3 യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് എത്തിയത്. പിന്നാലെ കൂടുതൽ യൂണിറ്റുകൾ എത്തി. സമീപത്തു തന്നെ മന്ത്രി ടി.സിദ്ദീഖിന്റേതടക്കം മന്ത്രി മന്ദിരങ്ങളുമുണ്ട്. എന്നാൽ, ഇവിടെയൊന്നും ആരും താമസമില്ല. കന്റോൺമെന്റ് ഹൗസും അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. കെട്ടിടത്തിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടനെ സമീപത്തുണ്ടായിരുന്നവർ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.


Fashion ⏭️

Back to top button