NEWS

കിഫ്ബിയുടെ അനധികൃത ഭൂമി ഏറ്റെടുക്കൽ: ഭരണച്ചെലവ് 1900 കോടി

തിരുവനന്തപുരം: പദ്ധതികളൊന്നുമില്ലാതെ ഏക്കർകണക്കിന് ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ഭരണച്ചെലവായി കണക്കാക്കിയത് 1900 കോടിയിലേറെ രൂപ. 12,727കോടി രൂപയ്‌ക്കാണ് കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഭൂമി ഏറ്റെടുത്തത്. ഭൂമിവിലയുടെ 15 ശതമാനം വരെ തുകയാണ് ഭരണച്ചെലവായി കണക്കാക്കിയത്. ഇതേക്കുറിച്ചും വിജിലൻസ് അന്വേഷിച്ചേക്കും.

ഭൂമിയേറ്റെടുക്കാൻ ഏഴു വർഷം വരെയെടുക്കുന്ന സാഹചര്യത്തിൽ ചെലവ് 15,000 കോടിവരെയാവാം. അങ്ങനെയായാൽ ഭരണച്ചെലവ് 2250 കോടിവരെ ഉയരാം. വൻകിടപദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഭരണച്ചെലവ് ഭൂമിവിലയുടെ 2.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് ചട്ടം. റെയിൽവേ പദ്ധതികൾക്കുള്ള സങ്കീർണ ഭൂമിയേറ്റെടുക്കലിൽ ഭരണച്ചെലവ് അഞ്ച് ശതമാനമേ ആകാവൂ. മറ്റു കേന്ദ്രപദ്ധതികളിലിത് ഒരു ശതമാനമാണ്.

കണ്ണൂരിലും പാലക്കാട്ടുമായി 5366 ഏക്കറാണ് ഏറ്റെടുത്തത്. ഏക്കറിന് 2.4 കോടിക്കായിരുന്നു ഏറ്റെടുക്കൽ. കിൻഫ്രവഴിയുള്ള ഭൂമിയേറ്റെടുക്കലിന് ഹഡ്കോയാണ് വായ്‌പ നൽകിയത്. നാല് ഘട്ടങ്ങളായി കണ്ണൂരിൽ 4896ഉം പാലക്കാട്ട് 470ഏക്കറും ഏറ്റെടുക്കാനായിരുന്നു തീരുമാനം.

അതേസമയം വ്യവസായമേഖലയ്ക്കായി കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1000 ഏക്കറേറ്റെടുക്കാമെന്ന് 2016-17ലെ ബഡ്ജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. ഇത് മാറ്റിമറിച്ച് കണ്ണൂരിലാകെ 4896 ഏക്കറേറ്റെടുക്കാൻ തീരുമാനിച്ചത്. 2489 കോടിക്ക് 1000 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനങ്ങൾ പലവട്ടം നീട്ടി. സാമൂഹ്യാഘാതപഠനം കഴിഞ്ഞാൽ ഭൂമിയേറ്റെടുക്കും വരെ 12 ശതമാനം നഷ്ടപരിഹാരവും നൽകണം.

 കണ്ണൂർ നിക്ഷേപകേന്ദ്രമാകുമെന്ന് വാദം

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നിർദ്ദേശപ്രകാരം കിഫ്ബി ജനറൽബോഡിയാണ്

കണ്ണൂരിലും പാലക്കാട്ടും കൂടുതൽ ഭൂമിയേറ്രെടുക്കാൻ അനുമതിനൽകിയത്. 2018 ഒക്ടോബർ 25നായിരുന്നു യോഗം. ആരോഗ്യമേഖല, ലോജിസ്റ്റിക്സ്, ഹോട്ട-അനുബന്ധ വ്യവസായങ്ങൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാഡമികൾ എന്നിവയ്ക്കായി ഭൂമിയേറ്റെടുക്കാമെന്നാണ് കിൻഫ്രയുടെ നോട്ട്. കണ്ണൂർ വിമാനത്താവളവും അഴീക്കൽ തുറമുഖവും കണ്ണൂരിനെ നിക്ഷേപകേന്ദ്രമാക്കുമെന്ന വിശദീകരണത്തിലായിരുന്നു ഭൂമി ഏറ്റെടുക്കൽ. കൊച്ചി-കോയമ്പത്തൂർ വ്യാവസായിക ഇടനാഴിക്കടുത്തായതിനാൽ പാലക്കാട്ടും നിക്ഷേപം വരുമെന്ന് വിലയിരുത്തി. സ്വകാര്യവ്യക്തികൾ ചുളുവിലയ്ക്ക് വാങ്ങിയ ഭൂമിയാണ് ഏറ്റെടുത്തത്.

കി​ഫ്ബി​ ​ഭൂ​മി​ ​വാ​ങ്ങി​യ​ത് ​ഭാ​വി​ലെ
ആ​വ​ശ്യ​ത്തി​ന്:​തോ​മ​സ് ​ഐ​സ​ക്ക്
#​ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് ​അ​വ​കാ​ശ​വാ​ദം

ക​ണ്ണൂ​ർ:ഭൂ​മി​വി​ല​ ​കൂ​ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​മു​ൻ​കൂ​ട്ടി​ക​ണ്ടാ​ണ് ​കി​ഫ്ബി തു​ക​ ​ഉ​പ​യോ​ഗി​ച്ച് ​ഭാ​വി​പ​ദ്ധ​തി​ക​ൾ​ക്ക് അ​ധി​ക​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ത്ത​തെ​ന്ന് ​മു​ൻ​ ​ധ​ന​കാ​ര്യ​ ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​പ​റ​ഞ്ഞു.​ ​കേ​ന്ദ്രം​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ ​മാ​ന​ദ​ണ്ഡ​ങ്ങൾ പാ​ലി​ച്ചാ​ണ് ​വി​ല​നി​ശ്ച​യി​ച്ച​തെ​ന്നും​ ​തോ​മ​സ് ​ഐ​സ​ക് ​ക​ണ്ണൂ​രി​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​കാ​ശ​പ്പെ​ട്ടു.
കി​ഫ്ബി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​സ​ർ​ക്കാ​രും​ ​അം​ഗീ​ക​രി​ച്ച​താ​ണ്.​ 50​ ​കോ​ടി​ക്ക് ​അ​പ്പു​റ​മു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.​എ​ല്ലാ​ ​എം.​എ​ൽ.​എ​മാ​രും​ ​കി​ഫ്ബി​ ​ഫ​ണ്ട് ​വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​കി​ഫ് ​ബി​യി​ൽ​ 24000​ ​കോ​ടി​ ​രൂ​പ​ ​ബാ​ക്കി​യു​ണ്ട്.​ ​ചെ​റി​യ​ ​വ്യ​ത്യാ​സം​ ​മാ​ത്ര​മേ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​യു​ന്ന​ ​ക​ണ​ക്കി​ലു​ള്ളൂ.​ ​കി​ഫ്ബി​ ​പ​ദ്ധ​തി​ക​ൾ​ ​നി​ർ​ത്ത​ലാ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​ന​ട​ത്തും.​ ​കി​ഫ്ബി​യെ​ ​കു​റി​ച്ചു​ ​ധാ​ര​ണ​യി​ല്ലാ​തെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​സ​മി​തി​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ബ​ഡ്ജ​റ്റി​ൽ​ ​ഫ​ണ്ട് ​വ​ക​യി​രു​ത്തി​യാ​ൽ​ ​മാ​ത്രം​ ​ഒ​രു​ ​സ​ർ​ക്കാ​രി​ന് ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്താ​നാ​വി​ല്ല.​ ​കി​ഫ്ബി​ ​വ​രു​മാ​ന​മു​ണ്ടാ​കു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​ത്താ​നു​ണ്ടാ​ക്കി​യ​താ​ണ്.​ ​നാ​ട്ടി​ലു​ണ്ടാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഇ​തി​ന് ​തെ​ളി​വാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഓ​രോ​ ​ജി​ല്ല​യി​ലും​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​ത് ​അ​വി​ട​ങ്ങ​ളി​ലെ​ ​സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചാ​ണ് ​ക​ണ്ണൂ​രി​നുംപാ​ല​ക്കാ​ടി​നും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​തോ​മ​സ് ​ഐ​സ​ക്ക് ​പ​റ​ഞ്ഞു.

നോ​ട്ടീ​സ് ​പ​തി​ച്ച​ത് ​ധൃ​തി​പി​ടി​ച്ച്
പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വീ​ട്ടി​ൽ​ ​ഇ.​ഡി​ ​നോ​ട്ടീ​സ് ​പ​തി​ച്ച​ത് ​ധൃ​തി​ ​പി​ടി​ച്ചു​ള്ള​ ​ന​ട​പ​ടി​യാ​ണ്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​ഹ​ര​ജി​ ​ന​ൽ​കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​വാ​ൻ​ ​കു​റ​ച്ചു​കൂ​ടി​ ​ദി​വ​സ​ങ്ങ​ൾ​ ​കാ​ത്തു​ ​നി​ൽ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ​തോ​മ​സ് ​ഐ​സ​ക്ക് ​പ്ര​തി​ക​രി​ച്ചു

Read News ⏭️

Back to top button