NEWS

മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്


കൊച്ചി∙ എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇയാളുടെ ഭാര്യയായ നാൽപ്പതുകാരിയെയും അവരുടെ ആദ്യ ഭർത്താവിലുള്ള മകളായ പതിനാറുകാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നുവെന്ന വിവരം തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേയിലും പൊലീസിലും അറിയിച്ചത്. ഇതേത്തുടർന്ന് യുവാവ് കിടന്ന ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിച്ചു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. സമീപത്ത് മദ്യക്കുപ്പിയും ഗ്ലാസും മറ്റും കണ്ടതിനാൽ മദ്യപിച്ച് വീണപ്പോൾ ഹൃദയ സ്തംഭനമുണ്ടായതോ ജീവനൊടുക്കിയതോ ആകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മൃതദേഹത്തിന്റെ കിടപ്പിൽ സംശയം തോന്നിയ പൊലീസ് കൊലപാതക സാധ്യതയും കണക്കിലെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.


Fashion ⏭️

Back to top button