NEWS

എറണാകുളം റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട; 7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികള്‍ പിടിയിൽ


കൊച്ചി∙ എറണാകുളം സൗത് റെയിൽവേ സ്റ്റേഷനിൽ 3.5 ലക്ഷം രൂപ വിലമതിക്കുന്ന 7 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ റെയിൽവേ പൊലീസിന്റെ പിടിയിലായി. ബാഗ് പരിശോധിച്ചപ്പോൾ 7 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എറണാകുളത്തു എത്തി ബാഗ് കൈമാറാൻ ഒരാൾ നിർദേശിച്ചതായും, ബാഗ് കൈമാറിയ ശേഷം 20,000 രൂപ കമ്മീഷൻ ലഭിക്കുമായിരുന്നുവെന്നും പ്രതികള്‍ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു.ശനിയാഴ്ച രാവിലെ തൃശൂർ–ഏറണാകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകളിലെ ലഹരിക്കടത്തിനെതിരെ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് എറണാകുളം സൗത്ത് സ്റ്റേഷനിൽ പിടികൂടിയത്.


Fashion ⏭️

Back to top button