BUSINESS
അമേരിക്കയുടെ കണ്ണ് അംബാനിയുടെ ജാംനഗർ റിഫൈനറിയിൽ; റഷ്യൻ എണ്ണയും, ഡീസൽ വിലയും ചർച്ചയായേക്കും

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ഇന്ത്യാ സന്ദർശനത്തിനിടെ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ ശുദ്ധീകരണശാല സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ ജാംനഗർ റിഫൈനറിയിലെ സന്ദർശനം ഇന്ത്യ–അമേരിക്ക ഊർജ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.റൂബിയോയുടെ യു.എസ് സന്ദർശനം റിലയൻസുമായി വലിയ നിക്ഷേപവും, ഇറക്കുമതിയും സംബന്ധിച്ച ചർച്ചകൾക്കെന്നാണ് സൂചന. ഒക്ടോബർ 17 മുതൽ 22 വരെയുള്ള സന്ദർശനത്തിൽ വ്യാപാര ഇടപാടുകൾക്കാണ് പ്രാധാന്യമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ജാംനഗർ റിഫൈനറിയും, റഷ്യൻ ഇന്ധനവുംഗുജറാത്തിലെ ജാംനഗറിലാണ് റിലയൻസിന്റെ ലോകത്തെ തന്നെ വലിയ റിഫൈനറികളിലൊന്ന് സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ ഇടപെടലിനെത്തുടർന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് കുത്തനെ കുറച്ചിരുന്നു. 2025 വരെ ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി റഷ്യയിൽ നിന്ന് നടത്തിയിരുന്നത് റിലയൻസായിരുന്നു.എന്നാൽ യു.എസ് വിലക്കുകളെത്തുടർന്ന് റഷ്യൻ ഇന്ധന കയറ്റുമതി റിലയൻസ് അവസാനിപ്പിച്ചു. തുടർന്ന് യു.എസ് നിയന്ത്രണത്തിലുള്ള വെനസ്വേലയിലെ ഹെവി ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുകയും ചെയ്തു.എണ്ണവിലയും, ഇന്ധനലഭ്യതയും പ്രധാന ചർച്ചാവിഷയങ്ങൾഅമേരിക്കയിൽ ഡീസൽ വില ഉയരുന്ന സാഹചര്യത്തിലാണ് യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. ഇന്ധനവില വർധിക്കുന്നത് യു.എസിലെ ട്രക്കിങ്, കൃഷി, ചരക്കുനീക്കം തുടങ്ങിയ മേഖലകളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ആഗോള വിപണിയിൽ എണ്ണലഭ്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റഷ്യൻ എണ്ണ വിതരണവുമായി ബന്ധപ്പെട്ട ഉപരോധങ്ങളിൽ യു.എസ് ഇളവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.റിലയൻസിന്റെ ജാംനഗർ സമുച്ചയത്തിന് പ്രതിദിനം ഏകദേശം 14 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ഉല്പാദനത്തിലും, കയറ്റുമതിയിലും ഈ കേന്ദ്രത്തിന് പ്രധാന പങ്കുണ്ട്.ഇന്ത്യ–അമേരിക്ക ഊർജ്ജ സഹകരണത്തിന് പ്രാധാന്യംറിലയൻസിന്റെ അമേരിക്കയിലെ ടെക്സാസിൽ പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ നിക്ഷേപവും, ഊർജമേഖലയിലെ വാണിജ്യ സഹകരണവും ശക്തിപ്പെടുത്താനുള്ള അവസരമായി ഈ സന്ദർശനം മാറിയേക്കാം. എന്നാൽ സന്ദർശനത്തിനിടെ പ്രത്യേക കരാറോ, നിക്ഷേപ പ്രഖ്യാപനമോ ഉണ്ടാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.
Read News




